Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമർനാഥ് തീർത്ഥയാത്ര തുടങ്ങാനിരിക്കെ ആക്രമണത്തിന് തക്കംപാർത്ത് അതിർത്തിയിൽ തമ്പടിച്ച് ഭീകരർ; ഇന്ന് നടന്ന പരിശോധനയ്ക്കിടെ ആക്രമണത്തിൽ ലഷ്‌കർ ഡിവിഷണൽ കമാൻഡറും പാക് സ്വദേശിയും കൊല്ലപ്പെട്ടു; 250ലേറെ പേർ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടെന്ന് റിപ്പോർട്ടുകൾ

അമർനാഥ് തീർത്ഥയാത്ര തുടങ്ങാനിരിക്കെ ആക്രമണത്തിന് തക്കംപാർത്ത് അതിർത്തിയിൽ തമ്പടിച്ച് ഭീകരർ; ഇന്ന് നടന്ന പരിശോധനയ്ക്കിടെ ആക്രമണത്തിൽ ലഷ്‌കർ ഡിവിഷണൽ കമാൻഡറും പാക് സ്വദേശിയും കൊല്ലപ്പെട്ടു; 250ലേറെ പേർ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടെന്ന് റിപ്പോർട്ടുകൾ

ശ്രീനഗർ: അമർനാഥ് തീർത്ഥയാത്രാ വേളയിൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കശ്മീർ മേഖലയിൽ ആക്രമണം അഴിച്ചുവിടാൻ ഭീകരർ പാക് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നു എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. ലഷ്‌കർ ഡിവിഷണൽ കമാൻഡർ ഷക്കൂർ അഹമ്മദ് ദർ, പാക്കിസ്ഥാൻ സ്വദേശി ഹൈദർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ത്തിടെ ഇതു മൂന്നാം തവണയാണ് ജമ്മുശ്രീനഗർ ഹൈവേയോടു ചേർന്നു ഭീകരാക്രമണം നടക്കുന്നത്. ജൂൺ 28നാണ് അമർനാഥ് യാത്ര തുടങ്ങാനിരിക്കെ താഴ്‌വര അതീവ ജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായി ജമ്മു-ശ്രീനഗർ ഹൈവേയിൽ സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുമുണ്ട്.

തെക്കൻ കശ്മീരിലെ ഒട്ടേറെ സ്റ്റേഷനുകളിൽ അഹമ്മദ് ദറിനെതിരെ കേസുകളുണ്ട്. ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ഇയാൾക്കായി പൊലീസ് വലവിരിച്ചിരിക്കുകയായിരുന്നു. സമീപകാലത്തു നടന്ന പല ഭീകരാക്രമണങ്ങളിലും ഇയാൾ പങ്കാളിയായിരുന്നു. ദേശീയ ഹൈവേയോടു ചേർന്ന് അടുത്തിടെ ഇത് മൂന്നാം തവണയാണ് ഭീകരരെ നേരിടുന്നത്. മൂന്നു ജയ്‌ഷെ മുഹമ്മദ് ഭീകരരെ ജൂൺ 20നു കൊലപ്പെടുത്തിയിരുന്നു. ജൂൺ 22നു നടന്ന ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രാദേശിക നേതാവ് ദാവൂദ് സോഫി ഉൾപ്പെടെ നാലു പേരും കൊല്ലപ്പെട്ടു.

നിർദേശങ്ങൾ കാത്ത് 250ലേറെ ഭീകരർ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നു എന്ന് സൈനിക ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇവരിൽ പലരും ഏതു സമയത്തും നുഴഞ്ഞുകയറിയേക്കാമെന്നും ഇതിന് ആജ്ഞകാത്ത് നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഇവർ തമ്പടിച്ചിരിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ഏകദേശം 250-275 ഭീകരർ കശ്മീരിൽ സജീവമാണെന്നും നിയന്ത്രണ രേഖയോടു ചേർന്ന് 25-30 പേരടങ്ങിയ സംഘങ്ങളായും ഭീകരർ കാത്തുനിൽക്കുന്നുവെന്നുമാണ് ലഭ്യമായ വിവരങ്ങൾ എന്ന് ജനറൽ ഓഫിസർ കമാൻഡിങ് ലഫ്. ജനറൽ എ.കെ.ഭട്ട് പറഞ്ഞു. തീർത്ഥയാത്ര തുടങ്ങാനിരിക്കെ ദേശീയ സുരക്ഷാസേനയിലെ അംഗങ്ങളെ പൊലീസിനൊപ്പം ശ്രീനഗറിൽ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP