Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താനെയിൽ മൂന്ന് നില കെട്ടിതകർന്നു വീണ് മലയാളി അടക്കം ഒമ്പതു പേർ മരിച്ചു; തകർന്നത് കാലപ്പഴക്കം മൂലം ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്ന് നഗരസഭ നോട്ടീസ് നൽകിയ കെട്ടിടം

താനെയിൽ മൂന്ന് നില കെട്ടിതകർന്നു വീണ് മലയാളി അടക്കം ഒമ്പതു പേർ മരിച്ചു; തകർന്നത് കാലപ്പഴക്കം മൂലം ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്ന് നഗരസഭ നോട്ടീസ് നൽകിയ കെട്ടിടം

താനെ: മഹാരാഷ്ട്രയിലെ താനയിൽ കെട്ടിടം തകർന്നു വീണ് ഒമ്പതുപേർ മരിച്ചു. പന്തളം സ്വദേശിയായ ഉഷയാണ് അപകടത്തിൽ മരിച്ച മലയാളി. തകർന്ന കെട്ടിടത്തിനടിയിൽ 12 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായ സംശയിക്കുന്നുണ്ട്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുടുങ്ങഇയവരെ രക്ഷിക്കാൻ

ഇന്നലെ രാത്രി 10.40 ഓടെയാണ് കെട്ടിടം തകർന്നു വീണത്. അപകടസമയം 30 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. 22 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ഫയർ ഓഫീസർ ദിലീപ് ഗുണ്ട് പറഞ്ഞു. പരുക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

മാതൃകൃപ എന്ന ബഹുനില കെട്ടിടമാണ് കനത്ത പേമാരിയെ തുടർന്ന് നിലംപൊത്തിയത്. 1972ലാണ് ഈ കെട്ടിടം നിർമ്മിച്ചത്. കാലപ്പഴക്കവും തകർന്നു വീഴാനുള്ള സാധ്യതയും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം നഗരസഭ ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് ഒഴിപ്പിക്കാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP