Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഋഷിരാജ് സിങ് പറഞ്ഞ പതിനാലു സെക്കൻഡ് നിയമം നടപ്പായി; സ്‌കൂളിലേക്കു പോവുകയായിരുന്ന ഒമ്പതാംക്ലാസുകാരിയെ തുറിച്ചുനോക്കുകയും നിരന്തം പിന്തുടർന്നു ശല്യപ്പെടുത്തുകയും ചെയ്ത ഇരുപത്തിനാലുകാരന് ഒരു വർഷം തടവുശിക്ഷ; പ്രായംചെന്ന അമ്മയെ നോക്കാൾ ആളില്ലെന്നു പറഞ്ഞിട്ടും കോടതി ശിക്ഷ ഇളവു ചെയ്തില്ല

ഋഷിരാജ് സിങ് പറഞ്ഞ പതിനാലു സെക്കൻഡ് നിയമം നടപ്പായി; സ്‌കൂളിലേക്കു പോവുകയായിരുന്ന ഒമ്പതാംക്ലാസുകാരിയെ തുറിച്ചുനോക്കുകയും നിരന്തം പിന്തുടർന്നു ശല്യപ്പെടുത്തുകയും ചെയ്ത ഇരുപത്തിനാലുകാരന് ഒരു വർഷം തടവുശിക്ഷ; പ്രായംചെന്ന അമ്മയെ നോക്കാൾ ആളില്ലെന്നു പറഞ്ഞിട്ടും കോടതി ശിക്ഷ ഇളവു ചെയ്തില്ല

പൂണെ: പെൺകുട്ടികളെ 14 സെക്കൻഡ് നേരം തുറിച്ചുനോൽക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നു പറഞ്ഞ ഋഷിരാജ് സിംഗിന്റെ നിയമം ഇന്ത്യയിൽതന്നെ നടപ്പായി. പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ തുറിച്ചു നോക്കുകയും പിന്തുടർന്നു ശല്യപ്പെടുത്തുകയും ചെയ്ത 24കാരനു താനെ കോടതി ഒരു വർഷം ജയിൽശിക്ഷ വിധിച്ചു. നിരന്തരമായി പിന്തുടർന്നു ശല്യം ചെയ്യുന്ന യുവാവിനെതിരേ പെൺകുട്ടി പരാതി നല്കുകയായിരുന്നു.

താനെ സ്വദേശി സ്വിദേൻ ഗ്രഷാൻ ഗോലാസോ എന്ന യുവാവിനാണ് രാജ്യത്തെ മുഴുവൻ ഞെരമ്പു രോഗികൾക്കും മുന്നറിപ്പു നല്കുന്ന ശിക്ഷ താനെ ജില്ലാ കോടതി വിധിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി സ്‌കൂളിൽ പോകുന്ന സമയത്തായിരുന്നു യുവാവിന്റെ ശല്യം ചെയ്യൽ. താനെയിലെ സർക്കാർ സ്‌കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. പെൺകുട്ടി സ്‌കൂളിൽ പോകുന്ന വഴിയിൽ കാത്തുനിന്ന് തുറിച്ചു നോക്കുകയും പിന്തുടർന്നു ശല്യം ചെയ്യുകയായിരുന്നു യുവാവ്.

പെൺകുട്ടിയുടെ അമ്മാവന്റെ ബോട്ടിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. സ്‌കൂൾ അവധിയായിരുന്ന സമയത്ത് ടിവി കാണാനായി പെൺകുട്ടി അമ്മാവന്റെ വീട്ടിൽ വരുമായിരുന്നു. ഈ സമയത്താണ് യുവാവ് പെൺകുട്ടിയുമായി പരിചയത്തിലായത്. പെൺകുട്ടിയുമായി സൗഹൃത്തിലായ യുവാവ് ക്രമേണ വശീകരിക്കാൻ ശ്രമിച്ചു. പെൺകുട്ടിയെ കാണുമ്പോഴെല്ലാം യുവാവ് ലൈംഗികാതിക്രമത്തിനു മുതിർന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുവാവ് പെൺകുട്ടിയെ കയറിപ്പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമുണ്ടായി. നിന്നെ കാണാതെ എനിക്ക് ഒരു സുഖവുമില്ലെന്നും യുവാവ് പറയുകയുണ്ടായി.

പെൺകുട്ടി സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴും കാത്തുനിനിന്ന് തുറിച്ചുനോക്കിയതും പിന്തുടർന്നു ശല്യം ചെയ്തതും തെളിഞ്ഞതായി അംഗീകരിച്ചുകൊണ്ടാണ് യുവാവിന് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചത്. തന്റെ അച്ഛൻ മരിച്ചുപോയെന്നും ഏറെ പ്രായമായ അമ്മയെ നോക്കാൻ ആളില്ലെന്നും യുവാവ് പറഞ്ഞെങ്കിലും ശിക്ഷ ഇളവു ചെയ്യാൻ കോടതി തയാറായില്ല.

നേരത്തേ പെൺകുട്ടികളെ 14 സെക്കൻഡ് നേരം തുറിച്ചു നോക്കുന്ന പുരുഷന്മാരെ ജയിലിൽ അടയ്ക്കണമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു വ്യാപക പിന്തുണയും ലഭിക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP