Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപേക്ഷ നൽകിയാൽ പത്ത് നിമിഷങ്ങൾക്കകം വിസ കൊടുക്കാമെന്ന് പാക്കിസ്ഥാൻ; കറാച്ചിയിൽ പോകാൻ നേരമില്ലെന്ന് അനുപം ഖേറും; വിവാദത്തിന് നാടകീയ അന്ത്യം

അപേക്ഷ നൽകിയാൽ പത്ത് നിമിഷങ്ങൾക്കകം വിസ കൊടുക്കാമെന്ന് പാക്കിസ്ഥാൻ; കറാച്ചിയിൽ പോകാൻ നേരമില്ലെന്ന് അനുപം ഖേറും; വിവാദത്തിന് നാടകീയ അന്ത്യം

മുംബൈ: പാക്കിസ്ഥാനിൽ സന്ദർശനം നടത്തണമെങ്കിൽ അപേക്ഷ നൽകിയാൽ നിമിഷങ്ങൾക്കകം ബോളിവുഡ് നടൻ അനുപം ഖേറിന് വിസ അനുവദിക്കാമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത്. ഇന്നലെ രാവിലെയോടെയാണ് അനുപം ഖേറിന് പാക്കിസ്ഥാൻ വിസ നിഷേധിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഇതോടെയാണ് പാക് വിശദീകരണം എത്തിയത്.

എന്നാൽ കറാച്ചിയിൽ പോകാൻ തനിക്കിപ്പോൾ സമയമില്ലെന്ന് അനുപം ഖേർ. തനിക്കു മാത്രം വിസ നിഷേധിച്ചതിനുള്ള ന്യായീകരണമായിട്ടാണ് താൻ വിസയ്ക്ക് അപേക്ഷ നൽകിയിട്ടില്ലെന്ന് പാക് ഹൈക്കമ്മിഷൻ നുണ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചി സാഹിത്യോത്സവത്തിന് ഇന്ത്യയിൽനിന്നുള്ള 18 പേർ പങ്കെടുക്കുന്നതിൽ അനുപം ഖേറിനു മാത്രമാണ് വിസ നിഷേധിച്ചത്. മോദി സർക്കാരുമായുള്ള അടുപ്പവും പാക് വിഷയങ്ങളിൽ അദ്ദേഹം മുമ്പ് നടത്തിയ പരാമർശങ്ങളുമാണ് വിസ നിഷേധിച്ചതിനു പിന്നിലെന്നും വാർത്ത പരന്നു.

വിസ നിഷേധിക്കപ്പെട്ടതിൽ തനിക്ക് ഏറെ നിരാശയും സങ്കടവും ഉണ്ടെന്ന് അുപം ഖേർ പറഞ്ഞതോടെ വാർത്തയ്ക്ക് അന്താരാഷ്ട്രമാനം കൈവന്നു. അതിനിടെ അനുപം ഖേർ പാക് വിസയ്ക്ക് അപേക്ഷ നൽകിയിരുന്നില്ലെന്ന ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ വിശദീകരണം പുറത്തുവന്നു. ഇല്ലാത്ത അപേക്ഷയ്ക്ക് അനുമതി നൽകാനും നിരസിക്കാനുമാവില്ലല്ലോ എന്നായിരുന്നു ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിന്റെ ട്വീറ്റ്.

ഇന്നു രാവിലെയാണ് അനുപം ഖേറിനെ ഫോണിൽ വിളിച്ച്, അപേക്ഷിച്ചാൽ നിമിഷങ്ങൾക്കകം വിസ അനുവദിക്കാമെന്ന് ബാസിത് വാഗ്ദാനം ചെയ്തത്. ബാസിതിന്റെ ക്ഷണത്തിൽ നന്ദിയുണ്ടെന്നും എന്നാൽ, ആ ദിവസങ്ങൾ താൻ മറ്റാവശ്യങ്ങൾക്കായി മാറ്റിവച്ചതായുമുള്ള ഖേറിന്റെ വിശദീകരണം തൊട്ടുപിറകെ വന്നു. അതിനിടെ അനുപം ഖേറിന് വിസ നിഷേധിച്ചതിൽ ഹൈക്കമ്മിഷണർ ഖേദം പ്രകടിപ്പിച്ചതായി ടൈംസ് നൗ ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ നിന്നും ക്ഷണിക്കപ്പെട്ട 18 അതിഥികളിൽ തനിക്ക് മാത്രമാണ് പാക്കിസ്ഥാൻ വിസ നിഷേധിച്ചതെന്നും പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണെന്നും അനുപം ഖേർ ആരോപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന കറാച്ചി സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നതിന് മറ്റ് 17 പേർക്കും വിസ അനുവദിച്ചുവെന്നും പാക്കിസ്ഥാന്റെ നടപടിയിൽ തനിക്ക് വിഷമമുള്ളതായും അനുപം ഖേർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP