Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാദങ്ങൾ വിട്ടൊഴിയാതെ തസ്ലീമ നസ്രീൻ; 20 വയസിനിളയ കാമുകനുമൊത്തുള്ള ചിത്രം ബംഗ്ലാദേശ് എഴുത്തുകാരി ട്വീറ്റ് ചെയ്തു

വിവാദങ്ങൾ വിട്ടൊഴിയാതെ തസ്ലീമ നസ്രീൻ; 20 വയസിനിളയ കാമുകനുമൊത്തുള്ള ചിത്രം ബംഗ്ലാദേശ് എഴുത്തുകാരി ട്വീറ്റ് ചെയ്തു

ന്യൂഡൽഹി: വിവാദങ്ങൾക്കൊപ്പമാണ് എന്നും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്റെ ജീവിതം. 'ലജ്ജ' എന്ന നോവലിന്റെ പേരിൽ ഏറെ വിവാദങ്ങളിൽപെട്ട തസ്ലീമ തന്നേക്കാൾ ഇരുപത് വയസ് പ്രായം കുറഞ്ഞ യുവാവുമായുള്ള പ്രണയത്തിലൂടെയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്.

തന്നെക്കാൾ 20 വയസിനിളപ്പമുള്ള കാമുകനുമൊത്തുള്ള ഫോട്ടോ തസ്ലീമ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന് തന്നെക്കാൾ 20 വയസ്സ് പ്രായം കുറവാണെന്നും ഫോട്ടോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ അവർ പറയുന്നു.

52 വയസ്സുള്ള തസ്ലീമയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ നിരവധി പേർ അത് റീട്വീറ്റ് ചെയ്തു. സംഭവം ട്വിറ്ററിൽ വൈറൽ ആയി പടരുകയാണ്.

നേരത്തെ മൂന്ന് തവണ വിവാഹം കഴിച്ച ആളാണ് തസ്ലീമ. ബംഗാളി കവിയായ രുദ്ര മുഹമ്മദ് ഷാഹിദുള്ളയായിരുന്നു ആദ്യ ഭർത്താവ്. പിന്നീട് ബംഗ്ലാദേശി പത്രപ്രവർത്തകനായ നയീമുൽ ഇസ്ലാം ഖാനെ വിവാഹം കഴിച്ചു. ഒടുവിൽ മിനാർ മുഹമ്മദ് എന്ന വ്യക്തിയെയാണ് കല്യാണം കഴിച്ചത്. അതിനുശേഷമാണ് ഈ പുതിയ കാമുകൻ.

ഇസ്ലാമിക മതമൗലികവാദികളിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് ഈ വിവാദ എഴുത്തുകാരി വർഷങ്ങളായി ഇന്ത്യയിൽ കഴിഞ്ഞു വരികയായിരുന്നു. എന്നാൽ ഇന്ത്യയും അഭയം നിഷേധിച്ചതോടെ വിദേശത്തേക്കു താമസം മാറ്റി. ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് തസ്ലീമ. ഇതിനായി ഓഗസ്റ്റിൽ ആഭ്യന്തരമാന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ടു കണ്ട് അഭ്യർത്ഥന നടത്തിയിരുന്നു. നിലവിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക വിസയാണ് തസ്ലീമയ്ക്ക് നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP