Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചകോടി വിജയകരമായി നടക്കാനുള്ള അന്തരീക്ഷം 'ഒരു രാജ്യം' ഇല്ലാതാക്കി; ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും വിട്ടുനിൽക്കും; പാക്കിസ്ഥാനിലെ സാർക് സമ്മേളനം റദ്ദാക്കുന്നു

ഉച്ചകോടി വിജയകരമായി നടക്കാനുള്ള അന്തരീക്ഷം 'ഒരു രാജ്യം' ഇല്ലാതാക്കി; ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും വിട്ടുനിൽക്കും; പാക്കിസ്ഥാനിലെ സാർക് സമ്മേളനം റദ്ദാക്കുന്നു

ന്യൂഡൽഹി: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന ഈ വർഷത്തെ സാർക് സമ്മേളനം റദ്ദാക്കാൻ സാധ്യത. ആകെയുള്ള എട്ട് അംഗരാജ്യങ്ങളിൽ ഇന്ത്യയുൾപ്പെടെ നാലു രാജ്യങ്ങൾ സമ്മേളനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയാണ് സമ്മേളനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ച മറ്റ് രാജ്യങ്ങൾ. നവംബറിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.

ഉറി കരസേനാ താവളത്തിൽ നടന്ന ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ പിന്തുണ നൽകിയെന്ന് ആരോപിച്ച് ഇന്ത്യയാണ് ആദ്യം സാർക് സമ്മേളനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യൻ ശ്രമങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച് സാർക് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.

ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യത്തിലുള്ള ഒരു രാജ്യത്തിന്റെ കടന്നുകയറ്റം സാർക് സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാതാക്കിയതായി അവർ സാർക് അധ്യക്ഷസ്ഥാനത്തുള്ള നേപ്പാളിനെ അറിയിച്ചു. സാർക് രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും സഹായങ്ങളും ഉറപ്പുവരുത്താൻ ബംഗ്ലാദേശ് എന്നുമുണ്ടാകും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതൊന്നും നടപ്പാക്കാൻ സാധിക്കില്ല. അതിനാൽ ഇസ്ലാമാബാദിൽ നവംബറിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കില്ല ബംഗ്ലാദേശ് നിലപാടു വ്യക്തമാക്കി.

ലോകമെമ്പാടും വളർന്നുവരുന്ന ഭീകരതയിലുള്ള ആശങ്ക രേഖപ്പെടുത്തിയാണ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ ഭൂട്ടാൻ തീരുമാനിച്ചതെന്നാണ് വിവരം. സാർക് അംഗമായ ചില രാജ്യങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കുമെതിരായ ഭീകരത വളർത്തുകയാണ്. അവർക്കൊപ്പം ചേർന്നു പങ്കെടുക്കുന്നതിനുള്ള താൽപര്യക്കുറവാണ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള കാരണമെന്നും ഭൂട്ടാൻ സർക്കാർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനും ഇതേവിഷയം തന്നെയാണ് ഉന്നയിച്ചതെന്നാണ് വിവരം.

സാർക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം വർധിച്ച സാഹചര്യത്തിലാണിത്. ഉച്ചകോടി വിജയകരമായി നടക്കാനുള്ള അന്തരീക്ഷം 'ഒരു രാജ്യം' ഇല്ലാതാക്കിയതായി ഇന്ത്യ കുറ്റപ്പെടുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP