Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നേകാൽ ലക്ഷം ട്വീറ്റുകൾ പരിശോധിക്കാൻ സംവിധാനമില്ല; മെഹ്ദി ബിശ്വാസിനെതിരെയുള്ള അന്വേഷണം ടെക്കി കമ്പനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത് പൊലീസ്

ഒന്നേകാൽ ലക്ഷം ട്വീറ്റുകൾ പരിശോധിക്കാൻ സംവിധാനമില്ല; മെഹ്ദി ബിശ്വാസിനെതിരെയുള്ള അന്വേഷണം ടെക്കി കമ്പനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത് പൊലീസ്

സാങ്കേതിക വളർച്ചയ്‌ക്കൊപ്പം നമ്മുടെ പൊലീസ് സേന വളരാത്തതിന്റെ ഗതികേട് ബംഗളൂരു പൊലീസിന് ഇപ്പോൾ മറ്റാരെക്കാളും നന്നായറിയാം. ഭീകരസംഘടനയായ ഐസിസിനെ പിന്തുണച്ചുകൊണ്ട് ട്വിറ്റർ അക്കൗണ്ട് തുറന്ന മെഹ്ദി മസ്‌റൂർ ബിശ്വാസിന്റെ കേസ് പരിഗണിക്കുമ്പോഴാണ് സാങ്കേതിക ദൗർബല്യം പൊലീസ് തിരിച്ചറിഞ്ഞത്. മെഹ്ദിയുടെ ട്വിറ്റർ അക്കൗണ്ടിലുള്ള 1.29 ലക്ഷം ട്വീറ്റുകൾ പരിശോധിക്കാൻ ശേഷിയില്ലാത്തതിനാൽ, ഇക്കാര്യം ബംഗളൂരുവിലെ ഐ.ടി. കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണ് പൊലീസ്.

ട്വീറ്റുകൾ പരിശോധിക്കാതെ മെഹ്ദി കേസിൽ പൊലീസിന് മുന്നോട്ടുപോകാനാവില്ല. ഒരുലക്ഷത്തിലേറെ ട്വീറ്റുകൾ മെഹ്ദിയുടെ അക്കൗണ്ടിൽത്തന്നെയുണ്ട്. 1700-ഓളം പേർ അതിനെ ഫോളോ ചെയ്തിട്ടുമുണ്ട്. ഇതൊക്കെ പരിശോധിക്കുന്നതിന് സാങ്കേതിക പരിജ്ഞാനം കൂടിയേ തീരൂ. പൊലീസിന് അതില്ലാത്തതിനാലാണ് ഐ.ടി. കമ്പനിയുടെ സഹായം തേടിയതെന്ന് പൊലീസ് കമ്മീഷണർ എം.എൻ.റെഡ്ഡി പറഞ്ഞു.

ഏതു കമ്പനിയെയാണ് ഈ ചുമതലയേൽപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതൊരു സാധാരണ ക്രിമിനൽ കേസ്സല്ലാത്തതിനാൽ, പല കാര്യങ്ങളിലും രഹസ്യ സ്വഭാവം പുലർത്തേണ്ടതുണ്ട്. പല കാര്യങ്ങളും പരിഗണിക്കുകയും വേണം. അതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. മെഹ്ദി എവിടെനിന്നാണ് ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്തതെന്നത് പരിശോധിക്കേണ്ടതുണ്ട്. ട്വീറ്റുകളുടെ ഉറവിടവും പരിശോധിക്കും. മെഹ്ദിക്ക് ട്വീറ്റുകൾ ലഭിച്ചത് എവിടെനിന്നെന്നും അന്വേഷിക്കുന്നുണ്ട്.

മെഹ്ദിയുടെ ലാപ്‌ടോപ്പിന്റെ ഹാർഡ് ഡ്രൈവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ലാപ്‌ടോപ്പ് ഉപയോഗിച്ചാണ് തന്റെ ട്വിറ്റർ അക്കൗണ്ട് തുറന്നിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. മെഹ്ദിയുടെ കോൺടാക്ട് ലിസ്റ്റിലുണ്ടായിരുന്നവർ ആരൊക്കെയെന്നും പൊലീസ് തിരയുന്നുണ്ട്. സ്ഥിരമായി മെഹ്ദിയുമായി ബന്ധപ്പെട്ടിരുന്നവരെയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. ഇവർക്കാർക്കെങ്കിലും ഐസിസുമായി ബന്ധമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP