Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്നഡ കവിയുടെ സ്മാരകത്തിൽ നിന്നു പത്മ പുരസ്‌കാരങ്ങൾ മോഷ്ടിച്ചു

ശിവമോഗ: കന്നഡ കവിയുടെ സ്മാരകത്തിൽ നിന്നു പത്മ പുരസ്‌കാരങ്ങൾ മോഷ്ടിച്ചു. അന്തരിച്ച കവി കെ.വി പുട്ടപ്പയുടെ സ്മാരക മന്ദിരത്തിലാണു മോഷണം നടന്നത്. കുപ്പള്ളി ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്മാരക മന്ദിരത്തിൽ കടന്ന മോഷ്ടാക്കൾ പുട്ടപ്പയ്ക്ക് ലഭിച്ച പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്‌കാരങ്ങളുമായി കടന്നു. സി.സി.ടി.വി ക്യമാറകളുടെ പ്രവർത്തനം മരവിപ്പിച്ചശേഷമാണ് മോഷ്ടാക്കൾ കെട്ടിടത്തിനുള്ളിൽ കടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഗ്ലാസ് കവചത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പുരസ്‌കാരങ്ങളാണ് നഷ്ടമായത്.

ജ്ഞാനപീഠ പുരസ്‌കാരം (1967) ലഭിച്ച ആദ്യ കന്നഡ കവിയാണ് പുട്ടപ്പ. 1958ൽ പത്മഭൂഷൺ പുരസ്‌കാരവും 1988ൽ പത്മ വിഭൂഷൺ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കുവേമ്പു എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം നോവലിസ്റ്റ്, ചിന്തകൻ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു. 1994 നവംബർ 11നാണു പുട്ടപ്പ മരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP