Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹാൻഡ് ബാഗേജിൽ സെക്യൂരിറ്റി ടാഗ് കെടുന്നത് തിരുവനന്തപുരം വിമാനത്താവളത്തിൽ അവസാനിപ്പിക്കുന്നു; ഒാഴച പരീക്ഷിച്ച ശേഷം ആറ് വിമാനത്താവളങ്ങൾ കൂടി ടാഗ് ഫ്രീയാക്കും

ഹാൻഡ് ബാഗേജിൽ സെക്യൂരിറ്റി ടാഗ് കെടുന്നത് തിരുവനന്തപുരം വിമാനത്താവളത്തിൽ അവസാനിപ്പിക്കുന്നു; ഒാഴച പരീക്ഷിച്ച ശേഷം ആറ് വിമാനത്താവളങ്ങൾ കൂടി ടാഗ് ഫ്രീയാക്കും

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ കൊച്ചി, ഡൽഹി, മുബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങി രാജ്യത്തെ ഏഴു വിമാനത്താവളങ്ങൾ ടാഗ് ഫ്രീയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ വിമാനത്താവളങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ അധികൃതർ ശ്രമം തുടങ്ങിയത്.

യാത്രികരുടെ ഹാൻഡ് ബാഗേജിൽ സെക്യൂരിറ്റി ടാഗ് കെട്ടുന്നത് തിരുവനന്തപുരം ഉൾപ്പെടെ ആറു വിമാനത്താവളങ്ങളിൽകൂടി അവസാനിപ്പിക്കാനാണ് തീരുമാനം. തിങ്കളാഴ്ച മുതൽ ഒരാഴ്ച തിരുവനന്തപുരം, ചെന്നൈ, പട്ന, ഗുവാഹാട്ടി, ജെയ്പുർ, ലഖ്നൗ എന്നീ വിമാനത്താവളങ്ങളിൽ സിഐഎസ്.എഫ്. പരീക്ഷണാടിസ്ഥാനത്തിൽ ടാഗ് ഫ്രീ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഗുണ-ദോഷങ്ങൾ വിശകലനം ചെയ്ത ശേഷമായിരിക്കും ഈ വിമാനത്താവളങ്ങളിൽ ടാഗ് ഫ്രീ സംവിധാനം നടപ്പാക്കുക.

ബോർഡിങ് പാസ് എടുക്കാൻ കൗണ്ടറിലെത്തുമ്പോഴാണ് യാത്രികർക്ക് ഹാൻഡ് ബാഗേജിൽ കെട്ടുന്നതിനുള്ള ടാഗ് നൽകുന്നത്. സിഐഎസ്.എഫുകാർ ബാഗേജ് പരിശോധനകൾ പൂർത്തിയാക്കിയശേഷം സീൽ പതിച്ചു നൽകുന്ന ടാഗാണ് യാത്രികർ ഹാൻഡ് ബാഗേജിൽ കെട്ടേണ്ടത്. സമയം പാഴാകുന്ന ഈ സംവിധാനത്തിനെതിരെ നിരവധി യാത്രികർ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP