Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലിഗഢിൽ തുമ്പിക്കൈയുള്ള കുഞ്ഞ് പിറന്നു; ഗണേശ ഭഗവാന്റെ ഭാര്യയെന്ന് പറഞ്ഞ് ആരാധകർ ഒഴുകിയെത്തുന്നു; നിസ്സഹായയായി വീട്ടമ്മ

അലിഗഢിൽ തുമ്പിക്കൈയുള്ള കുഞ്ഞ് പിറന്നു; ഗണേശ ഭഗവാന്റെ ഭാര്യയെന്ന് പറഞ്ഞ് ആരാധകർ ഒഴുകിയെത്തുന്നു; നിസ്സഹായയായി വീട്ടമ്മ

അലിഗഢ്: തുമ്പിക്കൈയ്ക്ക് സമാനമായ വളർച്ചയുമായി പിറന്ന കുഞ്ഞ് ഗണപതിഭഗവാന്റെ ഭാര്യയാണെന്ന് വിശ്വസിച്ച് ആരാധകരുടെ ഒഴുക്ക്. അലിഗഢിൽ കഴിഞ്ഞ വ്യാഴാഴ്ച പിറന്ന കുഞ്ഞിനെ കാണാനും ആരാധിക്കാനുമാണ് വിശ്വാസികളെത്തുന്നത്. കുഞ്ഞിന്റെ മുഖത്തെ വൈരൂപ്യമെങ്ങനെ ചികിത്സിച്ചുമാറ്റുമെന്നറിയാതെ ഉഴലുന്ന കുടുംബത്തെ വിശ്വാസികളുടെ വരവ് കൂടുതൽ നിസ്സഹായരാക്കുന്നു.

കോത്തി ലംഗ്രാം എന്ന ഗ്രാമത്തിൽ ഓ പ്രകാശിന്റെയും സർവേഷിന്റെയും മകളുടെ മുഖത്താണ് തുമ്പിക്കൈയ്ക്ക് സമാനമായ വളർച്ചയുള്ളത്. കുഞ്ഞ് ജനിച്ച വിവരമറിഞ്ഞശേഷം വിശ്വാസികൾ വീട്ടിലേക്ക് ഇരച്ചുകയറുകയാണ്. ചിലർ കുഞ്ഞിനെ ഗണപതിയുടെ ഭാര്യ എന്നർഥം വരുന്ന ഗണപത്‌നി ദേവി എന്നുവരെ വിളിക്കുന്നു.

പരിസ്ഥിതി മലിനീകരണവും പോഷകാഹാരക്കുറവും മൂലമുണ്ടായ ജനിതക വൈകല്യമാണ് കുട്ടിയുടെ മുഖത്ത് ഇങ്ങനെയൊരു വളർച്ചയുണ്ടാകാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടിക്ക് നിശ്ചിത പ്രായം കഴിഞ്ഞ് ശസ്ത്രക്രിയയിലൂടെ ഇത് നീക്കാനാവുമെന്നും അവർ പറയുന്നു. എന്നാൽ, കുഞ്ഞ് ഗണപതിയെപ്പോലെയാണിരിക്കുന്നതെന്നാണ് വിശ്വാസികളുടെ പക്ഷം. ഓം പ്രകാശിന്റെ നാലാമത്തെ കുട്ടിയാണ് ഇത്. കുഞ്ഞ് തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് ഓം പ്രകാശും വിശ്വസിക്കുന്നു.

മുഖത്ത് സമാനമായ വളർച്ചയുമായി ഒരാൺകുട്ടി സമീപപ്രദേശത്ത് ഏതാനും വർഷം മുമ്പ് ജനിച്ചിരുന്നു. എന്നാൽ, അത് ഏറെനാൾ ജീവിച്ചില്ല. ഈ കുട്ടി ജീവിച്ചിരിക്കുയാണെങ്കിൽ കുട്ടിയുടെ മുഖത്ത് കറക്ടീവ് സർജറി ചെയ്യാനാകുമെന്ന് അലിഗഢിലെ ജീവൻ ഹോസ്പിറ്റലിലെ ഡോക്ടർ ജയന്ത് ശർമ പറഞ്ഞു. എന്നാൽ, ഗണപതി ഭഗവാന്റെ അനുഗ്രഹമാണ് തുമ്പിക്കൈയെന്നും അതെങ്ങനെ ശസ്ത്രക്രിയ ചെയ്ത് നീക്കുമെന്നുമാണ് വിശ്വാസികളുടെ ചോദ്യം.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP