Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സ്ത്രീകളുടെ മനം കവർന്നു പാക് സർജിക്കൽ 'വെപ്പൺ'; നീലക്കണ്ണുള്ള 'ചായവാല' ഇനി 'ഫാഷൻ വാല'

ഇന്ത്യൻ സ്ത്രീകളുടെ മനം കവർന്നു പാക് സർജിക്കൽ 'വെപ്പൺ'; നീലക്കണ്ണുള്ള 'ചായവാല' ഇനി 'ഫാഷൻ വാല'

ന്യൂഡൽഹി: ഇസ്ലാമാബാദിലുള്ള ചായവാല, നീലക്കണ്ണീള്ള ചെറുപ്പക്കാരന്റെ ചിത്രം ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തീഷ്ണമായ കണ്ണുകളുള്ള ചായക്കടക്കാരനെ പാക്കിസ്ഥാന്റെ ന്യൂക്ലിയർ വെപ്പൺസ് ആയാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ സ്ത്രീകളുടെ മനം കവരാൻ സഹായിക്കുന്ന കണ്ണുകളാണെന്നാണ് ആളുകൾ പറയുന്നത്.

വെള്ളാരം കണ്ണുള്ള ചെറുപ്പക്കാരന്റെ ചിത്രം ജിയ എന്ന ഫോട്ടോ ഗ്രാഫറായിരുന്നു എടുത്തത്. ഫോട്ടോ എടുത്ത് കഴിഞ്ഞ് കുറച്ചു നാളുകൾ കഴിഞ്ഞാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാഴ്ചയാണ് കണ്ടത്.

രണ്ട് ദിവസം മുമ്പ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ ഫോട്ടോയാണ് നീലക്കണ്ണുള്ള ചായക്കടക്കരാന്റേത്. ഇസ്റ്റഗ്രാമിൽ ഞാൻ ഒരു പാട് ഫോട്ടോഗ്രാഫുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട് പക്ഷേ, ഈയൊരു ചിത്രത്തിന് മാത്രമാണ് ഇത്രയും സ്വീകാര്യത ലഭിച്ചത്.

ഫോട്ടോ വൈറലായതോടെ നിരവധി സ്ത്രികളുടെ മനം കവരുകയും ആരേയും ആകർഷിക്കുന്ന ചായക്കടക്കാരനെത്തേടെ ഒരു ഭാഗ്യവും വന്നെത്തി. ചായക്കടയിൽ ചായയടിച്ച് കഴിഞ്ഞിരുന്ന അർഷാദിന്റെ ജീവിതം മാറ്റിമറിച്ചത് അപൂർവമായ തന്റെ നീല നിറത്തോടുകൂടിയ കൃഷ്ണമണികളുള്ള തന്റെ കണ്ണുകളാണ്. സുന്ദരനായ ഈ യുവാവിന്റെ കണ്ണുകൾ തന്നെയായിരുന്നു ഹൈലൈറ്റ്.

ചിത്രം വൈറലായതിനെത്തുടർന്ന് അർഷാദിനെത്തേടി മോഡലിങ് രംഗത്തുനിന്ന് ഓഫറെത്തി. ഫിറ്റിൻ.പികെ എന്ന ഫാഷൻ ബ്രാൻഡാണ് തങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾക്ക് മോഡലാകാനായി അർഷാദുമായി കരാറൊപ്പിട്ടത്. ചായവാല ഇനി ഫാഷൻവാല എന്നറിയപ്പെടുമെന്ന് കമ്പനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. നിരവധി ടിവി ചാനലുകൾ അർഷാദിനെ അഭിമുഖത്തിനായി ബന്ധപ്പെട്ടിരുന്നതായും പോസ്റ്റ് പറയുന്നു.

അർഷാദിന് 17 സഹോദരങ്ങളാണുള്ളത്. ഇവരെല്ലാവരും തങ്ങളുടെ സഹോദരന്റെ അപ്രതീക്ഷിത നേട്ടത്തിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ്. ഇതുവരെ 30-35 സ്ത്രീകൾ അർഷാദിനോടൊപ്പം ഫോട്ടോയെടുത്തെന്ന് അവർ അഭിമാനത്തോടെ പറഞ്ഞു. മോഡലിങ് പ്രശസ്തിയിലേക്കുള്ള വഴിതുറക്കുമെന്ന് പറഞ്ഞ 18 കാരനായ അർഷാദ് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചാൽ സ്വീകരിക്കുമെന്ന് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP