Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമിയേറ്റെടുക്കൽ ബില്ലെനെ എതിർക്കുന്നത് വികൃത മനസ്സുള്ളവർ; രാജനീതിയിലല്ല, രാഷ്ട്രനീതിയിലാണെന്ന് ബിജെപി വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി മോദി

ഭൂമിയേറ്റെടുക്കൽ ബില്ലെനെ എതിർക്കുന്നത് വികൃത മനസ്സുള്ളവർ; രാജനീതിയിലല്ല, രാഷ്ട്രനീതിയിലാണെന്ന് ബിജെപി വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: രാജനീതിയിലല്ല, രാഷ്ട്രനീതിയിലാണെന്ന് ബിജെപി വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവർക്ക് വേണ്ടിയാണ് ഈ സർക്കാർ നിലകൊള്ളുന്നത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ബിജെപി എംപിമാർക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ പ്രചാരണം നടത്തുന്നത് വികൃതമായ മനസുള്ളവരാണെന്ന് മോദി കൂട്ടിച്ചേർത്തു.

ജനങ്ങൾ ബിജെപിക്കുമേൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ ജനങ്ങളുമായി നേരിട്ട് സംവദിക്കണം. അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും വേണം. അങ്ങനെ ചെയ്താൽ നിങ്ങളെ വീണ്ടും ജനങ്ങൾ ഉയരങ്ങളിലേക്ക് എത്തിക്കും.

പാവങ്ങൾക്ക് വീട് വച്ചു നൽകി, വൈദ്യുതി, ടോയ്‌ലറ്റുകൾ, കുട്ടികൾക്ക് വിദ്യഭ്യാസം തുടങ്ങിയവെല്ലാം നൽകി. മുൻ സർക്കാരുകളെ അപേക്ഷിച്ച് കൂടുതൽ ആശുപത്രികൾ പുതിയ സർക്കാർ പണിയുമെന്നും മോദി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് കൃഷിനാശം ഉണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ മാറ്റി. അമ്പത് ശതമാനം നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം എന്നത് 33 ശതമാനമാക്കാനുള്ള ധീരമായ തീരുമാനമാണ് ബിജെപി സർക്കാർ കൈക്കൊണ്ടത്.

തന്റെ വിദേശയാത്രകളുടെ നേട്ടവും തന്റെ ജനപ്രിയ പദ്ധതികളുടെ ആവശ്യകതയും മോദി പ്രസംഗത്തിൽ പ്രതിപാദിച്ചു. പാർലമെന്റിലെ ശക്തമായ പ്രതിപക്ഷം നല്ലതാണ്. മാദ്ധ്യമങ്ങൾ നിങ്ങളുടെ മുഖം കാണിക്കുന്നുണ്ടോ എന്നറിയേണ്ടെ. യെമനിലുണ്ടായ ആഭ്യന്തര സംഘർഷവും അവിടെയുള്ളവരെ രക്ഷിക്കാൻ ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനവും മോദി ചൂണ്ടിക്കാട്ടി.

സർക്കാരിനു വേണ്ടി അവിടെ പോയി കാര്യങ്ങൾ നിയന്ത്രിച്ച വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിങിനെ അഭിനന്ദിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP