Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനേകം കശ്മീരികൾ ഇപ്പോൾ ജീവിക്കുന്നത് നോഹയുടെ പേടകത്തിൽ! വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടവർ പേടകങ്ങൾ ഉണ്ടാക്കി തടാകങ്ങളിൽ ഒഴുകി നടക്കുന്നു

അനേകം കശ്മീരികൾ ഇപ്പോൾ ജീവിക്കുന്നത് നോഹയുടെ പേടകത്തിൽ! വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടവർ പേടകങ്ങൾ ഉണ്ടാക്കി തടാകങ്ങളിൽ ഒഴുകി നടക്കുന്നു

ഝലം നദി കരകഴിഞ്ഞൊഴുകിയുണ്ടായ വൻ പ്രളയം ദുരന്തം വിതച്ച കശ്മീരിൽ വീടുകൾ നഷ്ടപ്പെട്ടവർ കശ്മീരി ബോട്ടുകളായ ഷിക്കാരകളിലും മറ്റുമായി ജീവിതം തള്ളി നീക്കുന്നു. പ്രധാന ടൂറിസം കേന്ദ്രമായ ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകളിലും മറ്റുമായാണ് പലരും കഴിയുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നുമില്ല. ഒഴുകിയെത്തിയ പ്രളയത്തിൽ പല ബോട്ടുകൾക്കും സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. തിരക്കേറിയ ടൂറിസം സീസണായിട്ടു പോലും ദുരന്തം കാരണം ഹൗസ്‌ബോട്ട് ഉപജീവന മാർഗമായി സ്വീകരിച്ചവർ പട്ടിണിയിലായിരിക്കുകയാണ്.

സെപ്റ്റംബർ ഏഴിന് പ്രളയമുണ്ടായപ്പോൾ തന്റെ ഹൗസ്‌ബോട്ടിലുണ്ടായിരുന്ന ചിലിയിൽ നിന്നുള്ള ഒരു ടൂറിസ്റ്റിനെ 35-കാരനായ മുഹമ്മദ് അൽത്താഫ് ഹന്ദറൂ ഇവരെ ഷിക്കാരയിൽ അഞ്ചു കിലോമീറ്റർ തുഴഞ്ഞാണ് കരയിലെത്തിച്ചത്. 'ഞങ്ങൾ ജീവിച്ചു പോകുന്നത് ടൂറിസം കൊണ്ടാണ്. അതു കൊണ്ട് കുടുംബത്തെ രക്ഷിക്കുന്നതിനു മുമ്പ് ടൂറിസ്റ്റുകളെ രക്ഷിക്കേണ്ടതുണ്ട്,' അൽത്താഫ് പറയുന്നു. ദാൽ തടാകത്തിൽ സർവീസ് നടത്തിയിരുന്ന ഹൗസ്‌ബോട്ടുകളിൽ മിക്കതിനും കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. പരിക്കുകളേൽക്കാത്ത ബോട്ടുകളിലാണെങ്കിൽ ടൂറിസ്റ്റുകളുമില്ല.

'കേടുപാട് സംഭവിച്ച ബോട്ടുകൾ അറ്റക്കുറ്റപ്പണി നടത്താൻ പോലു ഞങ്ങൾക്ക് വകയില്ലാതായിരിക്കുന്നു,' ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടരി അബ്ദുൽ റാഷിദ് കാലൂ പറയുന്നു. 50 ലക്ഷം മുതൽ രണ്ട് കോടി വരെ ചെലവ് വരുന്ന ബോട്ടുകളുണ്ട്. പ്രളയദുരന്തം എല്ലാ വെള്ളത്തിലാക്കിയപ്പോൾ ഇവരിൽ പലരും ഷിക്കാരകൾ തമ്മിൽ ബന്ധിപ്പിച്ച് കുടുംബ സമേതം അതിലാണ് കഴിയുന്നത്. കുടിക്കാൻ മതിയായ വെള്ളം പോലും തങ്ങൾക്കു ലഭിക്കുന്നില്ലെന്നും സർക്കാർ പൂർണമായും കൈയൊഴിഞ്ഞിരിക്കുകയാണെന്നും ഒരു ഹൗസ്‌ബോട്ട് ഉടമയായ മുഹമ്മദ് ഷാഫി തോണ്ട പറയുന്നു.

അതിനിടെ ശ്രീനഗറിലെ രാജ്ബാഗിലും ജവഹർ നഗറിലും എല്ലാദിവസവും രാവിലെ ഝലം നദിയിലെ ബണ്ടിനടുത്ത് തടിച്ചു കൂടുന്നത് പതിവായി. ജലനിരപ്പ് താഴ്ന്നിട്ടുണ്ടോ എന്നറിയാനാണ് ഇവർ എത്തുന്നത്. പകൽ മുഴുവൻ അവിടെ ചെലവഴിച്ച ശേഷം തങ്ങളുടെ ബന്ധുവീടുകളിലേക്കും പള്ളികളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും അഭയം ലഭിക്കുന്ന മറ്റിടങ്ങളിലേക്കുമായി അവർ പിരിഞ്ഞു പോകുന്നു. ഇവിടുത്തെ കോളനികളിലെ വെള്ളം പമ്പു ചെയ്തു കളയുന്നതിന് സർക്കാർ കൂറ്റൻ പമ്പ്‌സെറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ജലനിരപ്പ് കാര്യമായി കുറയുന്നില്ലെന്നും 24 മണിക്കൂർ പ്രവർത്തിപ്പിച്ചിട്ട് രണ്ട് ഇഞ്ച് മാത്രമാണ് കുറഞ്ഞതെന്നും എൻജിനയറായ അർഷിദ് ബഷിർ പറയുന്നു.

രോഷാകുലരായ നാട്ടുകാരുടെ ആവശ്യം സർക്കാർ ബണ്ട് തുറന്നു വിടണമെന്നാണ്. എന്നാലെ കോളനികളിലെ വെള്ളം നദിയിലേക്ക് തിരിച്ചൊഴുകൂവെന്ന് അവർ പറയുന്നു. പക്ഷേ സർക്കാർ ഉദ്യോഗസ്ഥർ അവിടെയില്ല. വീടു നഷ്ടപ്പെട്ടവരുടെ ക്ഷമ ദിനംപ്രതി കുറഞ്ഞു വരികയാണ്. ദൽഹിയിൽ നിന്നും സർക്കാർ എത്തിച്ച ഒൻ എൻ ജി സിയുടെ രണ്ട് കൂറ്റൻ പമ്പുകളുപയോഗിച്ച് രണ്ടു ദിവസമായി തുടർച്ചയായി വെള്ളം വറ്റിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രളയത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന മൃതദേഹങ്ങൾ ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP