Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാണോ രാവണനെപ്പോലെ പെരുമാറുന്നത് അവർ സ്വയം നശിക്കപ്പെടും..! തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി രാധേ മായുടെ ശാപം; മക്കളെ സ്‌നേഹിക്കുന്ന അശ്ലീലമാണോയെന്നും 'ഗ്ലാമർ ആൾദൈവ'ത്തിന്റെ ചോദ്യം

ആരാണോ രാവണനെപ്പോലെ പെരുമാറുന്നത് അവർ സ്വയം നശിക്കപ്പെടും..! തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി രാധേ മായുടെ ശാപം; മക്കളെ സ്‌നേഹിക്കുന്ന അശ്ലീലമാണോയെന്നും 'ഗ്ലാമർ ആൾദൈവ'ത്തിന്റെ ചോദ്യം

മുംബൈ: ചുണ്ടിൽ ചായം തേച്ചും ഗ്ലാമറസ്സായി കുട്ടിയുടുപ്പിട്ടും സോഷ്യൽ മീഡിയയിൽ തരംഗമായ മാറിയ ഗ്ലാമർ ആൾദൈവം രാധേ മായാണ് ഇപ്പോഴത്തെ മാദ്ധ്യമ താരം. ചുരുക്കിപ്പറഞ്ഞാൽ മാദ്ധ്യമങ്ങളിലൂടെ ലഭിച്ച പ്രശസ്തി മുതലെടുത്ത് കൂടുതൽ കച്ചവട സാധ്യതകൾ ആരായകുയമാണ് അവർ. ഇതിനിടെയാണ് ഇവർ ക്കെതിരെ ശിഷ്യയായ നികി ഗുപ്ത സ്ത്രീപീഡന ആരോപണവുമായി രംഗത്തെത്തിയത്. സ്ത്രീധനം കുറഞ്ഞുപോയ കാരണത്താൽ പീഡിപ്പിച്ചുവെന്ന കേസിൽ ഗ്ലാമർ ആൾദൈവത്തിനെതിരെ കേസെടുത്തിരിക്കായാണ്. ഈ കേസിനെ കുറിച്ച് മാദ്ധ്യമങ്ങൽ ആരാഞ്ഞപ്പോൾ മറുപടിയുമായി അവർ രംഗത്തെത്തി.

ആർക്കെതിരെയും എനിക്ക് ഒരു പരാതിയുമില്ല. ആരാണോ രാവണനെപ്പോലെ പെരുമാറുന്നത് അവർ സ്വയം നശിക്കപ്പെടും. പൊലീസുമായി ഞാൻ സഹകരിക്കും. അവരും എന്റെ ഭക്തരാണ്. എന്റെ എല്ലാ ഭക്തരെയും ഞാൻ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ടെന്നും രാധാ മേ എൻഡി ടിവിയോട് പറഞ്ഞു.

ഇത് കൂടാതെ താങ്കൾക്കെതിരെ താൻ മക്കളെ സ്‌നേഹിക്കുന്നത് എങ്ങനെ അശ്ലീലമാകുമെന്ന് രാധേമാ ടൈംസ് നൗവിനോട് പ്രതികരിച്ചു. മൂന്നോ നാലെ പൊലീസ് കേസുകളുണ്ടല്ലോ എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് തനിതിരെ കേസുകളൊന്നുമില്ലെന്നായിരുന്നു രാധേ മായുടെ മറുപടി. അശ്ലീല ചിത്രങ്ങളും നൃത്തവുമായി ബന്ധപ്പെട്ട ചേദ്യത്തിന് താൻ പരിശുദ്ധയും ധർമനിഷ്ഠയുള്ളവളുമാണെന്നായിരുന്നു രാധേ മായുടെ മറുപടി. ഒരു അമ്മ മക്കളെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്നും രാധേ മാ ചോദിക്കുന്നു.

സ്ത്രീപീഡനക്കേസിൽ നാളെ ഹാജരാകാൻ മുംബൈ പൊലീസ് രാധേ മായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിഷ്യയായിരുന്ന നികി ഗുപ്തയെ സ്ത്രീധനം കുറഞ്ഞുപോയ കാരണത്താൽ പീഡിപ്പിച്ചുവെന്നാണ് കേസ്. നികി ഗുപ്തയുടെ വിവാഹത്തിന് വരന്റെ ഭാഗത്തു ചേർന്ന് ഇവർ ഏഴുലക്ഷം രൂപയും സ്വർണ്ണവും ആവശ്യപ്പെട്ടെന്നാണ് പരാതി.

മിനിസ്‌കർട്ടും കൂളിങ് ഗ്ലാസും ധരിച്ച് ഹിന്ദി ഗാനത്തോടൊപ്പം ചുവടു വച്ച രാധേ മായുടെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. പഞ്ചാബ് സ്വദേശിയായ സുഖ്‌വിന്ദർ കൗർ എന്നാണ് രാധേമായുടെ മുഴുവൻ പേര്. 49 വയസുകാരിയായ രാധേമാ 23 വയസായപ്പോഴാണു സ്വയം പ്രഖ്യാപിത ദൈവമായി 'അവതരിച്ചത്'.ഡിസൈനർ വസ്ത്രങ്ങൾ അണിയുകയും വില കൂടിയ ആഭരണങ്ങൾ ധരിക്കുകയും ചെയ്യുന്ന രാധേമാ ആഡംബര മന്ദിരത്തിലാണു താമസം.

I am pure & pious: ' Godwoman' Radhe Maa on the alleged FIR ag...

"Godwoman" Param Shradhey Shri Radhe Maa breaks her silence on the alleged FIR against her over the dowry demand case, says she is ' pure & pious'

Posted by TIMES NOW on Saturday, August 8, 2015

അനുയായായികളായ പുരുഷന്മാരെ ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും ഇവരെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കാൻ കാരണമായിട്ടുണ്ട്.ചുവന്ന ലിപ്സ്റ്റിക് ധരിച്ച് സദാ സമയം കാണപ്പെടുന്ന അവർ ബോളിവുഡ് ഗാനങ്ങൾക്കൊപ്പം നൃത്ത ചുവടുകൾ വച്ച് ഭക്തരെ ആകർഷിക്കും. നൃതത്തിന്റെ അവസാനം രാധേമായെ പൊക്കി എടുക്കാനും ഭക്തർക്ക് അവസരമുണ്ട്. എടുത്തുയർത്തുന്നവർക്ക് അനുഗ്രഹവുമുണ്ട്. പഞ്ചാബ് സ്വദേശിയായ രാധേമാ വിവാഹമോചിതയാണെന്നും പറയപ്പെടുന്നു. സണ്ണിലിയോണിന്റെ കടുത്ത ആരാധികയാണ് രാധേമാ.

വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു എന്നും രാധേ മാ. ഗുരുദാസ്പൂരിലെ ദൊരാംഗഌിൽ പിന്നോക്ക ജാതിയിൽപ്പെട്ട വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥന്റെ മകളായിട്ടായിരുന്നു രാധേ മാ എന്ന സുഖ്‌വീന്ദർ കൗറിന്റെ ജനനം. മൂന്ന് സഹോദരിമാരും ഇവർക്കുണ്ട്. കൗമാരത്തിൽത്തന്നെ മോഹൻ സിങ് എന്നൊരാളെ ഇവർ വിവാഹം കഴിച്ചതായി ചിലർ പറയുന്നുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും രാധേ മാ അവശേഷിപ്പിച്ചിട്ടില്ല. ഗുരുദാസ്പൂരിലെ മുകേരിയൻ കേന്ദ്രീകരിച്ച് സദ്‌സംഗുകൾ സംഘടിപ്പിച്ചായിരുന്നു രാധേ മാ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു സഹോദരിക്കായിരുന്നു മുകേരിയനിലെ ആശ്രമത്തിന്റെ ചുമതല. ഇവിടെ ഇവരുടെ ഭജനുകൾ ഭക്തരെ ആകർഷിക്കുന്ന തരത്തൽ ഉന്മാദം നിറഞ്ഞതായിരുന്നുവെന്ന് ചില മുൻകാല അനുയായികൾ ഓർക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രാധേ മാ മുംബൈയിലെത്തുന്നത്. ബോറിവലിയിൽ ആശ്രമം സ്ഥാപിച്ച് അവിടെ ഭജനുകളും സദ്‌സംഗുമായും രാധേ മാ ആയിരങ്ങളെ അനുയായികളാക്കി. അനുയായികളെ സൃഷ്ടിക്കുമ്പോൾ അവരെല്ലാം സമൂഹത്തിലെ മധ്യവർഗധനിക വിഭാഗങ്ങളായിരിക്കാൻ രാധേ ശ്രദ്ധവച്ചു. കാന്ദിവലിയിൽ വീട് വാങ്ങി ബന്ധുക്കളെയെല്ലാം അങ്ങോട്ടേക്ക് മാറ്റി. സദ്‌സംഗുകളിൽ ഭക്തിപ്രഹർഷം കൊടുമുടിയിലെത്തുമ്പോൾ തനിക്കൊപ്പം ധനികരായ അനുയായികളെ നൃത്തം ചെയ്യാനും ചുംബനം നൽകാനും രാധേ മാ ക്ഷണിക്കും. ഇവരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ആശ്രമത്തിന്റെ അക്കൗണ്ടുകളിലേക്ക് ഒഴുകിയിരുന്നത്. പ്രാദേശിക രാഷ്ട്രീയക്കാരുടെ സഹായവും നിർലോഭം ഇവർക്ക് ലഭിച്ചു. അധോലോകത്തിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ എതിർപ്പുകൾ നിശ്ശബ്ദമായി. അനുയായികളെ അനുഗ്രഹിക്കാൻ പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വന്തം ഹെലികോപ്റ്ററിലായിരുന്നു രാധേ മാ പറന്നിരുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗവും ഇവരുടെ ആശ്രമവുമായി ബന്ധപ്പെടുത്തി ചിലർ ആരോപിച്ചിരുന്നു.

ഡോളി ബിന്ദ്ര, മനോജ് തിവാരി, ഗജേന്ദ്ര ചൗഹാൻ, അലോക് ചവാൻ തുടങ്ങി മഹാരാഷ്ട്രയിലെ പ്രമുഖരായിരുന്നു രാധേ മായുടെ ശിഷ്യരും സുഹൃത്തുക്കളും. ടെലിവിഷനുകളിൽ പ്രത്യക്ഷപ്പെട്ട് ബോറിവലി ആശ്രമത്തിന്റെ വകയായി ഭാഗ്യരത്‌നങ്ങളും സുക്തങ്ങളും മന്ത്രത്തകിടുകളും രുദ്രാക്ഷങ്ങളുമെല്ലാം വിറ്റ് കോടികളാണ് രാധേ മാ സമ്പാദിച്ചത്.

തന്നെ ചുറ്റിപ്പറ്റി അത്ഭുത കഥകളുടെ പെരുമഴ സൃഷ്ടിക്കുന്നതിൽ രാധേ മായും ഇവരുടെ ആത്മീയ പങ്കാളികളും ശിഷ്യഗണങ്ങളും ശ്രദ്ധിച്ചിരുന്നു. ഇടക്കിടെ രാധേ മാ ആശ്രമത്തിൽ നിന്നും അപ്രത്യക്ഷയാകും. ഈ സമയം രാധേ മായുടെ തൃശൂലം വച്ചാണ് പൂജകളെല്ലാം. രാധേ മാ ദൈവവുമായി സംവാദം നടത്തുകയാണെന്നാണ് ശിഷ്യർ ഭക്തരോട് പറയുക. ഒരുതവണ മുംബൈയിലെ സദ്‌സംഗിൽ ഇവർ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തത് മുംബൈയിലെ കാലാപാനിയെന്നറിയപ്പെടുന്ന ചാരായമായിരുന്നു. നാസിക്കിലെ കുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്താണ് താൻ സന്ന്യാസിനിയുടെ നിസ്സംഗത ആർജ്ജിച്ചതെന്ന് രാധേ മാ അവകാശപ്പെട്ടിരുന്നു.

സ്ത്രീധന നിരോധന നിയമപ്രകാരമുള്ള നികി ഗുപ്തയുടെ കേസിന് പുറമെ ജലന്ധർ സ്വദേശിയായ സുരേന്ദ്ര മിത്തലും തന്നെ രാധേ മാ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാധേ മായും ഇയാളുമായുള്ള സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടാണ് സുരേന്ദ്ര മിത്തലിന്റെ ആരോപണം. രാധേ മായുടെ പഴയ അനുയായിയായിരുന്നു സുരേന്ദ്ര മിത്തൽ. നികി ഗുപ്തയുമായി ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് തന്നെ കൊന്നുകളയുമെന്ന തരത്തിൽ രാധേ മാ ഭീഷണി മുഴക്കിയെന്നാണ് മിത്തലിന്റെ ആരോപണം.

രാധേ മായെപ്പോലുള്ള വ്യാജ ദൈവങ്ങൾ നാസിക്കിലെ കുംഭമേളയിലെ പുണ്യസ്‌നാനത്തിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ദ്വാരകാപീഠം ശങ്കരാചാര്യ മഠാധിപതി സ്വാമി സ്വരൂപാനന്ദ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടുകാലത്തെ ആത്മീയ വ്യാപാരം കൊഴുക്കുന്നതിനിടെ വന്ന കേസുകളും ഭക്തരുടെ കൊഴിഞ്ഞുപോക്കും രാധേ മായുടെ സമയം മോശമാക്കിയിരിക്കുകയാണ് ഇപ്പോൾ. സണ്ണി ലിയോണിന്റെ ആരാധികയായ രാധേ മാ മിനിസ്‌കർട്ട് അണിഞ്ഞ് അവരെ അനുകരിക്കാൻ ശ്രമിച്ചതും നേരത്തേ വിവാദമായിരുന്നു. ഐറ്റം നമ്പറുകളിലെ രാഖി സാവന്തിനെ അനുകരിച്ചുള്ള നൃത്തവും കൂടിയായപ്പോൾ രാധേ മായ്‌ക്കെതിരെ മഹാരാഷ്ട്രയിലെ ഹൈന്ദവ സംഘടനകൾക്കിടയിലും ബിജെപി, ആർ.എസ്.എസ്, ശിവസേന കക്ഷികൾക്കിടയിലും അതൃപ്തി വർധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP