Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച കന്നഡ എഴുത്തുകാരിയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണി; സൈബർ സിനിമ സംവിധായിക കൂടിയായ ചേതനയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്

ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച കന്നഡ എഴുത്തുകാരിയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണി; സൈബർ സിനിമ സംവിധായിക കൂടിയായ ചേതനയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്

ബംഗലൂരു: രാജ്യത്ത് പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധിച്ച കന്നഡ എഴുത്തുകാരിയെ ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണി. സിനിമ സംവിധായികയും തിരക്കഥ കൃത്തും കൂടിയായ ചേതന തീർത്ഥഹള്ളിക്കാണ് ഫേസ്‌ബുക്കിലൂടെ നിരന്തരമായി ഭീഷണി നേരിടുന്നത്.

ഫേസ്‌ബുക്കിലൂടെ ഭീഷണി ഉയർത്തിയ രണ്ടുപേർക്കെതിരെ ചേതന പൊലീസിൽ പരാതി നൽകി. ബീഫ് വിലക്കിനെതിരെയും ഹൈന്ദവ അനാചാരങ്ങൾക്കെതിരായും നടത്തിയ പരാമർശങ്ങളിൽ പ്രകോപിതരായാണ് ബലാൽസംഗഭീഷണി ഉയർത്തിയത്. എഴുത്ത് തുടർന്നാൽ ബലാൽസംഗവും ആസിഡ് ആക്രമണവും അടക്കം നിരവധി ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഫേസ്‌ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ എത്തിയത്.

ഭീഷണി അതിരു കടന്നതോടെയാണു ചേതന തീർത്ഥഹള്ളി പൊലീസിന് പരാതി നൽകി. ബംഗലൂരുവിലെ ഹനുമന്ത നഗർ പൊലീസ് സ്റ്റേഷനിലാണ് എഴുത്തുകാരി രണ്ട് ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമസ്ഥർക്കെതിരെ പരാതി നൽകിയത്.

ബംഗലൂരുവിൽ നടന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുകയും വിവിധ മാസികകളിൽ ബീഫ് വിലക്കിനെതിരെ പ്രതികരിക്കുകയും ചെയ്തതോടെയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. ഹൈന്ദവ അനാചാരങ്ങൾക്കെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോൾ മുതൽ ഭീഷണി ഉയരുന്നുണ്ടെങ്കിലും സമീപ കാലത്ത് രാജ്യത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതയും ആക്രമണങ്ങളുമാണ് പൊലീസിൽ പരാതി നൽകാൻ ചേതന തീർത്ഥഹള്ളിയെ പ്രേരിപ്പിച്ചത്. ജാഗ്രുത ഭാരത, മധുസൂധൻ ഗൗഡ എന്നീ ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്നാണ് ഭീഷണികൾ ഉണ്ടായതെന്നും പരാതിയിൽ ചേതന പറയുന്നു.

വ്യാജ പ്രൊഫൈലുകളിൽ നിന്നായിരുന്നു തുടക്കത്തിൽ ഭീഷണി ഉണ്ടായത്, അത് അവഗണിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചുവെന്നും എന്നാൽ വർഗീയ വിഷം ചീറ്റുന്ന സ്ത്രീ വിരുദ്ധ സന്ദേശങ്ങൾ തുടർച്ചയായതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും ചേതന പറയുന്നു. പ്രൊഫസർ കൽബുർഗിയുടെ വധത്തോടെ സുരക്ഷ ഇല്ലെന്നത് ഉറപ്പായി, കൽബുർഗിയുമായി താരതമ്യത്തിന് പോലും സാധിക്കാത്ത വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോഴത്തെ സ്ഥിതിഗതികളെ ഭയക്കുന്നു. അതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നും ചേതന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP