Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവുമായി പിണങ്ങി വീട്ടിൽ നിന്ന മകളെ ശല്യപ്പെടുത്തി; അമ്മയും സഹോദരനും ചേർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്തറുത്തു; മരിക്കുമെന്നായപ്പോൾ യുവാവിനെ റെയിൽ വേ ട്രാക്കിൽ കൊണ്ടിട്ട് ആത്മഹത്യയാക്കാനും ശ്രമം: യുവാവിന്റെ മൊഴിയിൽ അമ്മയും സഹോദരനും അറസ്റ്റിൽ

ഭർത്താവുമായി പിണങ്ങി വീട്ടിൽ നിന്ന മകളെ ശല്യപ്പെടുത്തി; അമ്മയും സഹോദരനും ചേർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്തറുത്തു; മരിക്കുമെന്നായപ്പോൾ യുവാവിനെ റെയിൽ വേ ട്രാക്കിൽ കൊണ്ടിട്ട് ആത്മഹത്യയാക്കാനും ശ്രമം: യുവാവിന്റെ മൊഴിയിൽ അമ്മയും സഹോദരനും അറസ്റ്റിൽ

ന്യൂഡൽഹി: മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റിൽ. പെൺകുട്ടിയെ ശല്യം ചെയ്ത ഭഗവാൻ സിങ് എന്ന 28കാരനെയാണ് പെൺകുട്ടിയുടെ അമ്മയും സഹോദരനും ചേർന്ന് കഴുത്തറുത്തുകൊല്ലാൻ ശ്രമിച്ചത. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ റെയിൽ വേ ട്രാക്കിൽ കൊണ്ടിടാൻ ശ്രമിക്കുകയായിരുന്നു. ഡൽഹിയിലെ അമൻ വിഹാറിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയായ ബീന, അമിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംനഗറിലെ റെയിൽവെ ട്രാക്കിന് സമീപം കഴുത്തറുത്ത നിലയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു ഭഗവാൻ സിങ്. ഇതിലൂടെ കടന്നുപോയ പൊലീസാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധം തെളിഞ്ഞ ഭഗവാൻ സിംഗാണ് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്. മംഗോൽപുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്തറുക്കുകയും പിന്നീട് റെയിൽ വേട്രാക്കിൽ കൊണ്ടിടുകയും ആയിരുന്നെന്ന് സമ്മതിച്ചു. ഭഗവാൻ സിങ് ഒരു ഫാക്ടറിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെവെച്ച് ഫാക്ടറി ഉടമയുടെ മകളെ ഇയാൾ ശല്യപ്പെടുത്താൻ ശ്രമിച്ചു. ഈ പെൺകുട്ടി വിവാഹ ബന്ധം വേർപെടുത്തലിന്റെ വക്കിലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇയാൾ പെൺകുട്ടിയോട് അടുപ്പം കൂടാൻ ശ്രമിച്ചത്.

ഇത് മനസ്സിലാക്കിയ പെൺകുട്ടിയുടെ അമ്മ മകളോട് അടുപ്പം കൂടാൻ ശ്രമിക്കരുതെന്ന് താക്കീത് ചെയ്തു. ഇതിന്റെ ദേഷ്യത്തിൽ ഇയാൾ പെൺകുട്ടിയുടെ ഭർത്താവിനെ സമീപിക്കുകയും എത്രയും പെട്ടെന്ന് ആ പെൺകുട്ടിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തണമെന്ന് പറയുകയും ചെയ്തു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ദേഷ്യത്തിലായി.

ഇതോടെ ഇവർ യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വാക്കേറ്റത്തിനൊടുവിൽ കഴുത്തറത്തുകൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. ചോരവാർന്നതോടെ മരിക്കുമെന്ന് ഉറപ്പാക്കി ഇവർ റെയിൽ വേ ട്രാക്കിൽ കൊണ്ടു പോയി തള്ളുകയായിരുന്നു. എന്നാൽ അതുവഴി ആ സമയത്ത് വന്ന പൊലീസ് ഇയാളെ ആശുപത്രിയിൽ ആക്കുകയായിരുന്നു. ഇതോടെയാണ് ഇവർ അറസ്റ്റിലായത്. മകളെ ശല്യപ്പെടുത്തിയ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP