Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുപ്പതിക്ഷേത്രം ബാങ്കിൽ നിക്ഷേപിച്ചിരിക്കുക്കുന്നത് 4500 കിലോ സ്വർണം; 1000 കിലോ കൂടി ഉടൻ ലോക്കറിലേക്ക്; പലിശയിനത്തിൽ മാത്രം വർഷം തോറും ലഭിക്കുന്നത് 80 കിലോ സ്വർണം

തിരുപ്പതിക്ഷേത്രം ബാങ്കിൽ നിക്ഷേപിച്ചിരിക്കുക്കുന്നത് 4500 കിലോ സ്വർണം; 1000 കിലോ കൂടി ഉടൻ ലോക്കറിലേക്ക്; പലിശയിനത്തിൽ മാത്രം വർഷം തോറും ലഭിക്കുന്നത് 80 കിലോ സ്വർണം

വിശ്വാസികൾ പ്രവഹിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി. വെങ്കടേശ്വരഭഗവാന്റെ അനുഗ്രഹം തേടിയെത്തുന്ന ഭക്തർ കൈയിലുള്ളതെല്ലാം കാണിക്കയായി അർപ്പിക്കുന്നു. കുമിഞ്ഞുകൂടുന്ന ഈ കാണിക്കകൾ തിരുപ്പതി വെങ്കിടേശ്വരന്റെ സമ്പത്ത് നാൾക്കുനാൾ വർധിപ്പിക്കുകയാണ്.

തിരുമല തിരുപ്പതി ദേവസ്ഥാനമാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിർവഹിക്കുന്ന്. ദേവസ്ഥാനം ഇതുവരെ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത് 4500 കിലോ സ്വർണമാണ്. അടുത്തുതന്നെ ആയിരം കിലോ സ്വർണം കൂടി ലോക്കറിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ദേവസ്ഥാനം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് നിക്ഷേപങ്ങളേറെയും. പലിശയിനത്തിൽ മാത്രം വർഷം 80 കിലോ സ്വർണം ദേവസ്ഥാനത്തിന് ലഭിക്കുന്നു.

5500 കിലോ സ്വർണമാണ് ദേവസ്ഥാനത്തിന്റെ ആകെ നിക്ഷേപകമെന്ന് കരുതിയാൽ, ഇന്നത്തെ വിലയനുസരിച്ച് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 1320 കോടി രൂപയാകും. എന്നാൽ, ഇതൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നാണ് ക്ഷേത്ര നടത്തിപ്പുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്. 

രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന നിലയിലാണ് തിരുപ്പതി പരിഗണിക്കപ്പെടുന്നത്. എന്നാൽ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിക്ഷേപത്തിന്റെ കണക്കുകൾ പുറത്തുവന്നതോടെ അക്കാര്യത്തിൽ ചെറിയ സംശയം ഉണ്ടായിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയാണ് ശ്രീപത്മനാഭന്റെ സമ്പത്തെന്നാണ് കണക്കാക്കുന്നത്. എന്നാൽ, തിരുപ്പതി ബാലാജിയുടെ സമ്പത്ത് എത്രയെന്ന് വെളിപ്പെടുത്താത്തതു കൊണ്ടാണെന്നും, തിരുമലയിലേത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേതിനെക്കാൾ എത്രയോ കൂടുതലാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP