Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രമന്ത്രി കിരൺ റിജിജുവിനെയും കശ്മീർ ഉപമുഖ്യമന്ത്രിയെയും വിമാനത്തിൽ കയറ്റാൻ കുട്ടിയുൾപ്പെടുന്ന മൂന്നംഗ കുടുംബത്തെ ഇറക്കിവിട്ടു; എയർ ഇന്ത്യയുടെ കൊടുംക്രൂരത വ്യോമസേന ഉദ്യോഗസ്ഥന്റെ കുടുംബത്തോട്

കേന്ദ്രമന്ത്രി കിരൺ റിജിജുവിനെയും കശ്മീർ ഉപമുഖ്യമന്ത്രിയെയും വിമാനത്തിൽ കയറ്റാൻ കുട്ടിയുൾപ്പെടുന്ന മൂന്നംഗ കുടുംബത്തെ ഇറക്കിവിട്ടു; എയർ ഇന്ത്യയുടെ കൊടുംക്രൂരത വ്യോമസേന ഉദ്യോഗസ്ഥന്റെ കുടുംബത്തോട്

ന്യൂഡൽഹി: കേന്ദ്രമന്ത്രി കിരൺ റിജിജുവിനെയും ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങ്ങിനെയും കയറ്റാൻ വേണ്ടി എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഒരു കുട്ടിയുൾപ്പെടുന്ന മൂന്നംഗ കുടുംബത്തെ ഇറക്കിവിട്ടു. വ്യോമസേന ഉദ്യോഗസ്ഥന്റെ കുടുംബത്തോടാണ് എയർ ഇന്ത്യ കൊടുംക്രൂരത കാട്ടിയത്.

ഒരു മണിക്കൂറോളം വിമാനത്തിന്റെ യാത്ര വൈകിപ്പിച്ചശേഷമാണ് എയർ ഇന്ത്യ വ്യോമസേന ഉദ്യോഗസ്ഥനോടും കുടുംബത്തോടും ക്രൂരത കാട്ടിയത്. കഴിഞ്ഞ 24ന് ജമ്മു കശ്മീരിലെ ലേയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.

രാവിലെയുള്ള സിന്ധു ദർശൻ ഉൽസവത്തിൽ പങ്കെടുത്തശേഷം കേന്ദ്രമന്ത്രിയും കശ്മീർ ഉപമുഖ്യമന്ത്രിയും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വിമാനത്തിൽ നിന്ന് ഇറക്കിയത്. വാതിലുകളടച്ച് ടെയ്ക്ക് ഓഫിന് തയ്യാറെടുത്ത വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഇറക്കിവിട്ടതെന്നാണ് ആരോപണം.

ലേയിൽ നിന്നു ഡൽഹിയിലേക്ക് ഹെലിക്കോപ്റ്റർ മാർഗം പോകാനായിരുന്നു മന്ത്രിയുടെ പരിപാടി. എന്നാൽ മോശം കാലാവസ്ഥ മൂലമാണ് കോപ്റ്റർ യാത്ര മാറ്റി എയർഇന്ത്യ വിമാനത്തിൽ മടങ്ങാൻ നിശ്ചയിച്ചത്. ഇതെത്തുടർന്നാണ് വ്യോമസേന ഉദ്യോഗസ്ഥനും കുടുംബത്തിനും സീറ്റ് നിഷേധിക്കപ്പെട്ടത്.

പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിമാനം വൈകിയിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നുമാണ് കിരൺ റിജിജു പറഞ്ഞത്. തനിക്കും തന്റെ സഹായിക്കും സീറ്റ് നൽകാനായി യാത്രക്കാരെ ഇറക്കിവിടേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അത്തരമൊരു സംഭവം നടന്നെങ്കിൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നുമാണ് മന്ത്രി പറയുന്നത്.

രാവിലെ 11.40ന് പുറപ്പെടുന്ന വിമാനത്തിൽ ഡൽഹിക്കുപോകാമെന്ന് പറഞ്ഞ് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങാണ് തന്നെ ഒപ്പം കൂട്ടിയത്. 10.20ന് ലേ വിമാനത്താവളത്തിലെത്തിയപ്പോൾ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാൾ നേരത്തേ പുറപ്പെടാൻ വിമാനം തയ്യാറെടുക്കുന്നത് കണ്ട് നിർമൽ സിങ് വ്യോമയാന മന്ത്രിയെ വിളിച്ച് പ്രതിഷേധമറിയിച്ചു. താമസിയാതെ തങ്ങൾക്ക് അതേ വിമാനത്തിൽ സീറ്റുലഭിക്കുകയും ചെയ്തു. ഇത്രയേ തനിക്ക് അറിയുവെന്നാണ് മന്ത്രി റിജിജു പറഞ്ഞത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനുവേണ്ടി ന്യൂയോർക്ക് വിമാനം ഒരുമണിക്കൂർ പിടിച്ചിട്ട സംഭവത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാരിനെ വെട്ടിലാക്കി പുതിയ വിവാദം ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP