Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ വിൽക്കുന്ന മാഗി ന്യൂഡിൽസ് സുരക്ഷിതം; മാർക്കറ്റിൽ നിന്നും പിൻവലിച്ചത് ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ച്; എംഎസ്ജി ചേർക്കാറില്ല; സർക്കാർ പരിശോധനയുമായി സഹകരിക്കും; വിശദീകരണവുമായി നെസ്‌ലെ സിഇഒ

ഇന്ത്യയിൽ വിൽക്കുന്ന മാഗി ന്യൂഡിൽസ് സുരക്ഷിതം; മാർക്കറ്റിൽ നിന്നും പിൻവലിച്ചത് ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ച്; എംഎസ്ജി ചേർക്കാറില്ല; സർക്കാർ പരിശോധനയുമായി സഹകരിക്കും; വിശദീകരണവുമായി നെസ്‌ലെ സിഇഒ

ന്യൂഡൽഹി: കോടാനുകോടികളുടെ ബിസിനസ് നടക്കുന്ന നെസ്‌ലെയുടെ ഉൽപ്പന്നമായ മാഗി ന്യൂഡിൽസിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന പരിശോധനാ ഫലം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ വിപണിയിൽ നിന്നും ഉൽപ്പന്നം പിൻവലിച്ചതിന് വിശദീകരണവുമായി നെസ്‌ലെ രംഗത്തെത്തി. നെസ്‌ലെ സിഇഒ പോൾ ബൾക്കാണ് ഏറ്റവും വലിയ മാർക്കറ്റ് നഷ്ടമാകാതാതിരിക്കാനുള്ള വിശദീകരണവുമായി രംഗത്തെത്തിയത്. മാഗി തീർത്തും സുരക്ഷിതമാണെന്നും ലോകത്ത് എല്ലായിടുത്തും നിർമ്മിക്കുന്ന അതേ ഗുണനിലവാരത്തിലാണ് ഇന്ത്യയിൽ ഉൽപ്പന്നം നിർമ്മിക്കുന്നതെന്നും പോൾ ബൾക്ക് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ന്യൂഡിൽസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞ അദ്ദേഹം ഉൽപ്പന്നം ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻവലിച്ച് ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ചു മാത്രമാണെന്നും വ്യക്തമാക്കി. മാഗിയിൽ ഞങ്ങൾ എംഎസ്ജി ചേർക്കുന്നില്ല. മാഗിയുടെ പല ബാച്ചുകളിൽ തങ്ങൾ പരിശോധന നടത്തി. എല്ലാ പരിശോധനകളിലും മാഗി തീർത്തും സുരക്ഷിതമാണെന്നാണ് തെളിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ പരിശോധനാ ലാബുകളിലും മറ്റു ലാബുകളിലും പരിശോധിച്ചപ്പോൾ എങ്ങനെ വ്യത്യാസമുണ്ടായി എന്ന കാര്യമാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടി സർക്കാർ നടത്തുന്ന പരിശോധനകളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാഗിയുടെ ഏറ്റവും വലിയ വിപണി തന്നെയാണ് ഇന്ത്യ. ഇപ്പോൾ ഉൽപ്പന്നം പിൻവലിച്ചത് ആശങ്ക പരിഹരിക്കാൻ വേണ്ടിയാണ്. പിന്മാറ്റത്തിന്റെ പേരിൽ മാർക്കറ്റ് ഇടഞ്ഞേക്കാം. പക്ഷേ ഞങ്ങൾക്കു പ്രധാനം ഉപഭോക്താക്കളുടെ വിശ്വാസമാണെന്നും പോൾ ബൾക്ക് പറഞ്ഞു. കഴിഞ്ഞ 100 വർഷത്തിലേറെയായി ഇന്ത്യയുമായി വാണിജ്യബന്ധമുണ്ട്. എല്ലാ പ്രശ്‌നങ്ങളിലും സർക്കാരുമായി ചർച്ച നടത്തും.

അനുവദനീയമായതിലും കൂടുതൽ ഈയവും, രാസപദാർഥങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ മാഗി ന്യൂഡിൽസിനെതിരെ നിയമ നടപടികൾ ആരംഭിച്ചത്. ലക്‌നൗ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്എസ്ഡിഎ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതേത്തുടർന്ന് എല്ലാ സംസ്ഥാനങ്ങളോടും സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല മാഗി നൂഡിൽസ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാനും പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെ തങ്ങൾ ഇന്ത്യിൽ മാഗിയുടെ വിൽപ്പന തത്കാലത്തേക്കു നിർത്തുന്നതായി നെസ്‌ലെ പ്രഖ്യാപിച്ചത്. ഇതിനുശേഷമാണ് ഉയർന്ന വിവാദങ്ങൾക്കും പരാതികൾക്കുമെല്ലാം കമ്പനി മേധാവിതന്നെ വിശദീകരണവുമായെത്തുന്നത്. അതേസമയം ആരോഗ്യമന്ത്രിലായത്തോടെ പ്രധാനമന്ത്രി മോദി തന്നെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ബ്രാന്ഡായതിനാൽ അവരെ പിണക്കാൻ കേന്ദ്രസർക്കാറിനും താൽപ്പര്യമില്ലെന്നാണ് സൂചന.

അതിനിടെ മാഗിയെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് ന്യൂഡിൽസുകളുടെ നിലവാര പരിശോധനയിലേക്കും സർക്കാർ കടക്കുകയാണ്. ഒമ്പത് കമ്പനികൾക്കെതിരെയും വിശദമായ പരിശോധന ഉണ്ടാകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP