Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി-ഫൈസാബാദ് എക്സ്‌പ്രസ് പാളം തെറ്റി; അൻപത് പേർക്ക് പരിക്ക്; ഡൽഹി-മൊറാദാബാദ് പാതയിൽ തീവണ്ടി യാത്ര മുടങ്ങി

ഡൽഹി-ഫൈസാബാദ് എക്സ്‌പ്രസ് പാളം തെറ്റി; അൻപത് പേർക്ക് പരിക്ക്; ഡൽഹി-മൊറാദാബാദ് പാതയിൽ തീവണ്ടി യാത്ര മുടങ്ങി

ന്യൂഡൽഹി: ഡൽഹി-ഫൈസാബാദ് എക്സ്‌പ്രസ് പാളം തെറ്റി. 50ഓളം പേർക്ക് പരിക്കേറ്റു. ഗാർഹ്മുകേശ്വർ-കാൻകതെർ സ്റ്റേഷനുകൾക്ക് മധ്യേയാണ് സംഭവം. അപകടത്തെ തുടർന്ന് ഡൽഹി-മൊറാദാബാദ് പാതയിൽ ഗതാഗതം സ്തംഭിച്ചു.

ഇന്നു പുലർച്ചെ ഒരു മണിയോടെ ഉത്തർപ്രദേശിലെ ഹാപുരിലായിരുന്നു അപകടം. എക്‌സ് പ്രസിന്റെ നാല് എ.സി കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും അടക്കം ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ബസുകളിൽ മീററ്റ്, ഗസ്സിയാബാദ്, ഹാപുർ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചു.

മെഡിക്കൽ, രക്ഷാസംഘങ്ങളെ സ്ഥലത്ത് എത്തിയതായി വടക്കൻ റെയിൽവേ വക്താവ് നീരജ് ശർമ അറി!യിച്ചു. കൂടാതെ റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP