Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെൺകുട്ടികൾ പിറന്നാൽ ബൻചാഡ സമുദായത്തിന് ആഘോഷമാണ്; കൗമാരാ പ്രായം മുതൽ പെൺകുട്ടികള വേശ്യാവൃത്തിക്ക് പറഞ്ഞയച്ച് സുഖിച്ചു ജീവിക്കുന്ന ഒരു സമുദായത്തിന്റെ കഥ

പെൺകുട്ടികൾ പിറന്നാൽ ബൻചാഡ സമുദായത്തിന് ആഘോഷമാണ്; കൗമാരാ പ്രായം മുതൽ പെൺകുട്ടികള വേശ്യാവൃത്തിക്ക് പറഞ്ഞയച്ച് സുഖിച്ചു ജീവിക്കുന്ന ഒരു സമുദായത്തിന്റെ കഥ

മധ്യപ്രദേശ്: മധ്യപ്രദേശിലെ നീമുച് ജില്ലക്കാർക്ക് പെൺകുട്ടികൾ പിറക്കുന്നതിൽ പരം വലിയ സന്തോഷ വാർത്തയില്ല. പിറക്കുന്നത് പെൺകുട്ടിയാണെന്ന് അറിഞ്ഞാൽ ഇവർ മനസ്സറിഞ്ഞ് സന്തോഷിക്കും. പെൺകുട്ടികളോടുള്ള സ്‌നേഹം കൊണ്ടാണ് ഇതെന്ന് ആരും കരുതേണ്ട. കാരണം പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പറഞ്ഞ് വിട്ട് സുഖിച്ച് ജീവിക്കുകയാണ് ഈ സമുദായക്കാർ ചെയ്യുന്നത്.

ഈ സമുദായത്തിൽ പുരുഷന്മാർ ജോലിക്ക് പോവുകയില്ല. പകരം ഭാര്യയേയും കൗമാരക്കാരായ പെൺമക്കളേയും വേശ്യാവൃത്തിക്ക് പറഞ്ഞു വിടും. ആ കാശ് കൊണ്ട് സുഖിച്ച് ജീവിക്കും. ഇതാണ് ഈ സമുദായക്കാർ ചെയ്യുന്നത്. മധ്യപ്രദേശിലെ നീമുച്, രത്ലം, മാൻസൗർ തുടങ്ങിയ ജില്ലകളിലായി ജീവിക്കുന്ന ബൻചാഡ സമുദായമാണ് പെൺകുട്ടികളെ പരമ്പരാഗതമായി വേശ്യാവൃത്തിയിലേക്ക് കൊണ്ടുവന്ന് ആ പണംകൊണ്ട് ഉപജീവനം നടത്തുന്നത്.

കുടുംബത്തിന് വേണ്ടി പണം സമ്പാദിക്കാനായി വേശ്യാവൃത്തി നടത്താനുള്ള ഒരു ഉപകരണം മാത്രമായാണ് ഇവർ പെൺകുട്ടികളെ കണക്കാക്കുന്നത്. കൗമാരക്കാലം മുതൽ ഇവർ വേശ്യാവൃത്തിയിലേക്ക് തള്ളിയിടപ്പെടും. കുടുംബത്തിലെ മറ്റ് പുരുഷന്മാരാകട്ടെ മറ്റ് പണികൾക്ക് പോകാതെ ഇവരെ വിറ്റുകിട്ടുന്ന പണംകൊണ്ട് ഉപജീവനം നടത്തും. ഇവരുടെ ഇടയിൽ വേശ്യാവൃത്തിക്ക് സാമൂഹ്യ അംഗീകാരമുള്ളതുകൊണ്ടുതന്നെ ആ ദുരാചാരത്തെ ഇല്ലാതാക്കാനുള്ള ബോധവത്കരണം അധികം ഫലം ചെയ്യാറില്ല.

മധ്യപ്രദേശിലെ മുന്നു ജില്ലകളിലുമായി 75 ഗ്രാമങ്ങളിലാണ് ബൻചാഡ സമൂഹം അധിവസിക്കുന്നത്. കറുപ്പ് കൃഷിയുടെയും മറ്റ് കുറ്റകൃത്യങ്ങളുടെയും പേരിൽ കുപ്രസിദ്ധമാണ് ഇവിടങ്ങൾ. വേശ്യാവൃത്തിക്കുവേണ്ടി മനുഷ്യക്കടത്തും ഇവരുടെ രീതിയാണ്. കൂടുതൽ പണമുണ്ടാക്കുന്നതിനായി മറ്റ് കുടുംബങ്ങളിൽ നിന്ന് പെൺകുഞ്ഞുങ്ങളെ വിലക്കുവാങ്ങാനും അവരെ വളർത്തി വേശ്യാവൃത്തിക്ക് ഉപയോഗിക്കാനും ഇവർക്ക് മടിയില്ല.

വേശ്യാവൃത്തിക്ക് വേണ്ടി കൊച്ചു പെൺകുഞ്ഞുങ്ങളെ കാശിന് വാങ്ങാനും ഇവർക്ക് മടിയില്ല. കാരണം ഇവർ പെൺകുട്ടികളെ നിക്ഷേപമായാണ് കാണുന്നത്. പൊലീസും സമൂഹ്യ സംഘടനകളും ഇവിടെ ബോധവത്കരണവുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും സ്ഥിതിയിൽ ആശാവഹമായ മുന്നേറ്റമുണ്ടായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP