Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ-ബംഗലൂരു എക്സ്‌പ്രസ് മൈസൂരിനടുത്ത് പാളം തെറ്റി; ആർക്കും പരിക്കില്ല; ട്രയിനുകൾ റദ്ദാക്കി

കണ്ണൂർ-ബംഗലൂരു എക്സ്‌പ്രസ് മൈസൂരിനടുത്ത് പാളം തെറ്റി; ആർക്കും പരിക്കില്ല; ട്രയിനുകൾ റദ്ദാക്കി

മംഗളൂരു: കണ്ണൂർ-കാർവാർ-ബംഗലൂരു എക്സ്‌പ്രസ് തീവണ്ടി (നമ്പർ 16518/16524) മൈസൂർ റെയിൽവെ ഡിവിഷനിലെ ഷിരിവാജിലു-യാദകുമാരി സ്റ്റേഷനുകൾക്കിടെ പാളംതെറ്റി. തിങ്കളാഴ്ച പുലർച്ചെ 2.10 നായിരുന്നു അപകടം. ആർക്കും പരിക്കില്ല.

അപകടത്തെ തുടരന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രണ്ട് എൻജിനുകളും ഒരു ജനറൽ കോച്ചുമാണ് പാളംതെറ്റിയത്. പാളം തെറ്റിയ എൻജിനും കോച്ചും നീക്കിയശേഷം അപകടത്തിൽപ്പെട്ട തീവണ്ടി മംഗളൂരു സെൻട്രൽ, കണ്ണൂർ, ഷൊർണൂർ, പാലക്കാട്, ഇറോഡ്, സേലം വഴി തിരിച്ചുവിട്ടു.

അപകടത്തെത്തുടർന്ന് തിങ്കളാഴ്ച പുറപ്പെടേണ്ട യശ്വന്ത്പുർ കാർവാർ എക്സ്‌പ്രസ് (നമ്പർ 16515) റദ്ദാക്കി. ബെംഗളൂരുവിൽനിന്ന് ഞായറാഴ്ച പുറപ്പെട്ട ബെംഗളൂരു കണ്ണൂർ കാർവാർ എക്സ്‌പ്രസ് (നമ്പർ 16517/16523) ഭാഗികമായി റദ്ദാക്കി. യാത്രക്കാർക്കുവേണ്ടി ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവെ പ്രസ്താവനയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP