Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേദന കൊണ്ട് പുളഞ്ഞു നിൽക്കുമ്പോൾ നാല് ഭാഗത്ത് നിന്നും നിലവിളികൾ കേട്ടു: അപ്പോഴാണ് അവിടെ താമസിച്ചിരുന്ന മുസ്ലിം സഹോദരങ്ങൾ ഓടിയെത്തിയത്; അവർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപ്പെടുമായിരുന്നില്ല: യുപി തീവണ്ടി അപകടത്തിനെ കുറിച്ച് യാത്രികരായിരുന്ന സന്യാസി സംഘത്തിന് പറയാനുള്ളത്

വേദന കൊണ്ട് പുളഞ്ഞു നിൽക്കുമ്പോൾ നാല് ഭാഗത്ത് നിന്നും നിലവിളികൾ കേട്ടു: അപ്പോഴാണ് അവിടെ താമസിച്ചിരുന്ന മുസ്ലിം സഹോദരങ്ങൾ ഓടിയെത്തിയത്; അവർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപ്പെടുമായിരുന്നില്ല: യുപി തീവണ്ടി അപകടത്തിനെ കുറിച്ച് യാത്രികരായിരുന്ന സന്യാസി സംഘത്തിന് പറയാനുള്ളത്

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പൂരി-ഹരിദ്വാർ ഉത്കൽ എക്സ്‌പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ തങ്ങളെ രക്ഷിച്ച മുസ്ലിം സഹോദരങ്ങളോട് നന്ദിയറിയിച്ച് മധ്യപ്രദേശിലെ ഒരു സന്യാസി സംഘം. പ്രദേശവാസികളായ മുസ്ലിംകളുടെ സമയോചിത ഇടപെടൽ മൂലമാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഇവർ പറയുന്നു. അവർ ഇടപെട്ടില്ലായിരുന്നെങ്കിൽ തങ്ങൾ മരിച്ചുപോകുമായിരുന്നുവെന്ന് പരുക്കേറ്റ സന്ന്യാസിമാർ പറയുന്നു.

''എന്റെ തല മുമ്പിലെ സീറ്റിന് ശക്തമായി ഇടിച്ചത് എനിക്ക് ഓർമ്മയുണ്ട്. ശക്തമായ ഇടിയിൽ ഞാൻ തെറിച്ചു വീണു. വേദന കൊണ്ട് പുളഞ്ഞു നിൽക്കുമ്പോൾ നാല് ഭാഗത്ത് നിന്നും നിലവിളികൾ കേട്ടു. അപ്പോഴാണ് അവിടെ താമസിച്ചിരുന്ന മുസ്ലിം സഹോദരങ്ങൾ ഓടിയെത്തിയത്. അവർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപ്പെടുമായിരുന്നില്ല. അവർ ഞങ്ങൾക്ക് കുടിക്കാൻ വെള്ളവും വിശ്രമിക്കാൻ കട്ടിലുകളും നൽകി. ഞങ്ങളെ പരിശോധിക്കാൻ ഡോക്ടർമാരെയും എത്തിച്ചു തന്നു.' സന്യാസി സംഘത്തിലെ ഭഗ്വാൻദാസ് മഹാരാജ് പറഞ്ഞു.

മുസ്ലിംങ്ങളും ഹിന്ദുക്കളും തമ്മിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നും സ്‌നേഹം മാത്രമാണ് നിലവിലുള്ളതെന്നും ചിലരാണ് എല്ലാം രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഭവത്തിൽ മറ്റൊരു സന്ന്യാസി പ്രതികരിച്ചു. അതിനിടെ ഉത്തർ പ്രദേശിൽ കലിംഗ ഉത്കൽ എക്സ്പ്രസ് ട്രെയിൻ ദുരന്തത്തെപ്പറ്റി റെയിൽവേ അന്വേഷണം തുടങ്ങി. ദുരന്തത്തിനു കാരണം അട്ടിമറിയോ ആകസ്മികമോ അലംഭാവമോ വീഴ്ചയോ എന്നതടക്കം എല്ലാ വശങ്ങളും പരിശോധിക്കാനാണു തീരുമാനം. അതേസമയം, അറ്റകുറ്റപ്പണി നടക്കുകയായിരുന്ന പാളത്തിലൂടെയുള്ള യാത്രയാണ് അപകടത്തിനു വഴിയൊരുക്കിയതെന്ന വാദത്തിനു ബലം കൂടുകയാണ്.

പ്രാഥമിക തെളിവുകൾ വിലയിരുത്തി അപകടത്തിന് ഉത്തരവാദികളെ അടിയന്തരമായി കണ്ടെത്തി റിപ്പോർട്ട് നൽകാൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബോർഡിനു നിർദ്ദേശം നൽകി. ദുരന്തത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണമടക്കം ഡൽഹിയിലും ലഖ്നൗവിലും റെയിൽവേ അധികൃതർ വ്യത്യസ്ത കണക്കുകളാണു നൽകിയത്. 20 പേർ മരിച്ചെന്നും 92 പേർക്കു പരുക്കേറ്റെന്നും റെയിൽവേ ബോർഡ് അംഗം മുഹമ്മദ് ജംഷീദ് ഡൽഹിയിൽ പറഞ്ഞു. 24 പേർ മരിച്ചെന്നും 156 പേർക്കു പരുക്കേറ്റെന്നുമാണ് യു.പിയിൽ നിന്നുള്ള കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP