Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിങ്കളാഴ്ച മുതൽ ട്രെയിൻ യാത്രാനിരക്കിൽ വർധന

ന്യൂഡൽഹി: ട്രെയിൻ യാത്രാനിരക്കിൽ തിങ്കളാഴ്ച മുതൽ വർധനയുണ്ടാകും. എസി, ഫസ്റ്റ് ക്ലാസ് യാത്രാനിരക്കിൽ 5 മുതൽ 20 രൂപ വരെ വർധനയാണ് ഉണ്ടാകുക. ബജറ്റിൽ സേവനനികുതി 14 ശതമാനമായി ഉയർത്തിയതിന്റെ ഭാഗമായാണ് നിരക്ക് വർധന.

നിലവിൽ 12.36 ശതമാനമാണ് എസി, ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതി. ബിജെപി സർക്കാരിന്റെ രണ്ടാം ബജറ്റിൽ സേവനനികുതി 14 ശതമാനമായി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുന്നതോടെയാണ് യാത്രാനിരക്കിൽ വർധനയുണ്ടാകുന്നത്.

ജൂൺ ഒന്നിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരക്ക് വർധന ബാധകമാകില്ല. യാത്രാ ചെയ്യുമ്പോൾ അധികനിരക്ക് നൽകേണ്ടിയും വരില്ല. ജൂൺ ഒന്നിനു ശേഷം എസി, ഫസ്റ്റ് ക്ലാസ് യാത്രാനിരക്കിൽ 5 മുതൽ 20 രൂപ വരെ വർധനയുണ്ടാകും. സബർബൻ റെയിൽവേ നിരക്കുകളിലും വർധനയുണ്ട്. ഫസ്റ്റ് ക്ലാസ് സബർബൻ സീസൺ ടിക്കറ്റ് നിരക്കുകൾ അഞ്ച് രൂപ കൂടും. 60 കിലോമീറ്ററിന് മുകളിൽ സബർബൻ റെയിൽവേയിൽ യാത്ര ചെയ്യുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് പത്ത് രൂപ കൂടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP