Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഗ്നൽ തകരാറിൽ കൂട്ടിമുട്ടൽ; ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മെയിലും സബേർബൻ ട്രെയിനും കൂട്ടിമുട്ടിയത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ; ഒഴിവായത് വൻ ദുരന്തം

സിഗ്നൽ തകരാറിൽ കൂട്ടിമുട്ടൽ; ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മെയിലും സബേർബൻ ട്രെയിനും കൂട്ടിമുട്ടിയത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ; ഒഴിവായത് വൻ ദുരന്തം

ചെന്നൈ : ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മെയിലും (12623) സബേർബൻ ട്രെയിനും കൂട്ടിയിടിച്ച് എട്ടു പേർക്കു പരുക്ക്. ചെന്നൈ സെൻട്രലിൽ നിന്ന് 25 കിലോ മീറ്ററോളം അകലെ ആവഡിക്കും പട്ടാഭിരാമത്തിനും ഇടയിലാണ് അപകടമുണ്ടായത്. ഹിന്ദു കോളജ് സ്റ്റേഷനു സമീപമത്ത് രാത്രി എട്ടരയോടെയാണ് അപകടം.

പരുക്കേറ്റവരിൽ ഒരാൾ ചെന്നൈ- തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ്. മറ്റുള്ളവർ സബേർബൻ ട്രെയിനിലെയും. പരുക്കേറ്റവരെ ആവഡി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കോണം ഭാഗത്തേക്കു പോകുകയായിരുന്ന സബേർബൻ ട്രെയിൻ പ്രധാന ലൈൻ മുറിച്ചു സബേർബൻ ലൈനിലേക്കു പ്രവേശിക്കുന്നതിനിടെയാണ് അപകടം. സിഗ്‌നൽ നൽകുന്നതിലുണ്ടായ പിഴവാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

പ്രധാന ലൈനിലൂടെ കടന്ന വന്ന മെയിൽ സബേർബൻ ട്രെയിനിന്റെ മധ്യഭാഗത്തുള്ള കംപാർട്ട്‌മെന്റിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു രണ്ടു ട്രെയിനുകളുടെയും ഏതാനും കോച്ചുകൾ പാളം തെറ്റി. ചെന്നൈ-തിരുവള്ളൂർ സെക്ഷനിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പിന്നീട് പുനരാരംഭിക്കുകയും ചെയ്തു. ചെന്നൈയിൽ നിന്ന് 8.15ന് കേരളത്തിലേക്ക് തിരിച്ച് മിനുറ്റുകൾക്കകമായിരുന്നു ട്രെയിൻ അപകടത്തിൽ പെട്ടത്. ആദ്യത്തെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്.

ട്രയിൻ യാത്ര തുടങ്ങിയ സമയമായതിനാൽ പരമാവധി വേഗം കൈവരിച്ചിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. ഇതേ കുറിച്ച് റെയിൽവെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP