Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ഡൽഹി മെട്രോയ്ക്ക് കോമൺസെൻസ് ഉദിച്ചു; മദ്യപാനികൾക്കും യാത്ര ചെയ്യാൻ അനുമതി നൽകാൻ നീക്കം

ഒടുവിൽ ഡൽഹി മെട്രോയ്ക്ക് കോമൺസെൻസ് ഉദിച്ചു; മദ്യപാനികൾക്കും യാത്ര ചെയ്യാൻ അനുമതി നൽകാൻ നീക്കം

ട്രെയിൻ യാത്ര ചിലർ ആസ്വദിക്കുമെങ്കിലും ചിലർക്കത് ബോറൻ ഏർപ്പാടാണ്. അതിനെ മറികടന്ന് തീവണ്ടിയാത്ര ആസ്വദിക്കാനാണ് ചിലർ രണ്ട് പെഗടിച്ച് ട്രെയിനിൽ കയറുന്നത്. എന്നാൽ കുടിയന്മാർക്ക് ഭ്രഷ്ട് കൽപിക്കുന്ന നയമായിരുന്നു ഡൽഹി മെട്രോ പിന്തുടർന്ന് വന്നിരുന്നത്. എന്നാൽ ഇപ്പോൾ മദ്യപാനികളോട് മൃദുസമീപനം പുലർത്താൻ ഡൽഹി മെട്രോ തയ്യാറായിരിക്കുകയാണ്. ഇതനുസരിച്ച് മദ്യപാനികൾക്ക് ഡൽഹിമെട്രോയിൽ യാത്ര ചെയ്യാൻ അവരമൊരുങ്ങിയേക്കും.

മദ്യപാനികൾക്ക് യാത്ര നിഷേധിക്കുന്ന ഡൽഹിമെട്രോയുടെ നിയമം ഭേദഗതി ചെയ്യണമെന്ന് സിഐഎസ്എഫിന്റെ ആവശ്യമാണ് പരിഗണിക്കാനൊരുങ്ങുന്നത്. 2013ൽ 5500 മദ്യപാനികളായ യാത്രക്കാർക്കാണ് ഡൽഹി മെട്രോയിൽ സഞ്ചരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നത്. മദ്യപാനികളായ യാത്രക്കാർക്ക് ഒരു മാർഗനിർദ്ദേശം തയ്യാറാക്കാൻ സിഐഎസ്എഫ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡിഎംആർസി ആക്ടിലെ സെക്ഷൻ 59 പ്രകാരം മദ്യപാനികളെ ഡൽഹി മെട്രോയിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല. മദ്യപിച്ചിട്ടുണ്ടെങ്കിലും നടക്കാൻ കഴിയുന്ന യാത്രക്കാരെയും മദ്യപിക്കാത്ത സഹായി കൂടെയുള്ള മദ്യപന്മാരെയും യാത്ര ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ പ്രസ്തുത നിയമത്തിൽ ഭേദഗതിയുണ്ടാക്കണമെന്നാണ് സിഐഎസ്എഫ് ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യപാനികളെ മെട്രോയിൽ യാത്ര ചെയ്യാൻ വിലക്കിയാൽ അവർ സ്വയം ഡ്രൈവ് ചെയ്യുകയും അത് റോഡപകടങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്നാണ് സിഐഎസ്എഫ് പറയുന്നത്. 2012ൽ 591 മദ്യപന്മാരായ യാത്രക്കാരെയായിരുന്നു ഡൽഹിമെട്രോയിൽ നിന്ന് പിടിച്ച് പുറത്താക്കിയിരുന്നത്. എന്നാൽ 2013ൽ അത് 5,587 യാത്രക്കാരായി വർധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP