Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാക്കൂബ് മേമന്റെ ഖബറടക്കത്തിനെത്തിയവർ 'തീവ്രവാദികൾ'; വിവാദ പരാമർശവുമായി ത്രിപുര ഗവർണർ

യാക്കൂബ് മേമന്റെ ഖബറടക്കത്തിനെത്തിയവർ 'തീവ്രവാദികൾ'; വിവാദ പരാമർശവുമായി ത്രിപുര ഗവർണർ

അഗർത്തല: മുംബൈ സ്‌ഫോടനപരമ്പര കേസിൽ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തവർ തീവ്രവാദികളാണെന്ന പരാമർശവുമായി ത്രിപുര ഗവർണ്ണർ തഗാത റോയ്. ട്വിറ്ററിലൂടെയാണ് തഗത റോയ് വിവാദ പരാമർശം നടത്തിയത്. യാക്കൂബിന്റെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തവർ ഭാവിയിൽ തീവ്രവാദികളായി മാറാൻ ബാധ്യത ഉള്ളവരാണെന്നായിരുന്നു ഗവർണ്ണർ ട്വിറ്ററിലൂടെയുള്ള പരാമർശം. ഖബറടക്ക ചടങ്ങിന് എത്തിയവരെ ഇന്റലിജൻസ് നിരീക്ഷിക്കണം. ചടങ്ങിൽ സന്നിഹിതരായവരിൽ മേമന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഒഴികെയുള്ളവർ തീവ്രവാദികളാകാൻ എല്ലാ സാധ്യതയുള്ളവരാണ്.

ട്വീറ്റർ വിവാദമായതോടെ ഗവർണർ വിശദീകരണവുമായി രംഗത്തുവന്നു. രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് താൻ പങ്കുവച്ചത്. സംസ്ഥാനത്തിന്റെ സുരക്ഷയിൽ ഗവർണർ ആശങ്കപ്പെട്ടേ മതിയാകൂ. യാക്കൂബിന്റെ ഖബറടക്കത്തിൽ പങ്കെടുത്ത് അനുശോചിക്കുന്നവരെ നിരീക്ഷിക്കുന്നത് തീവ്രവാദം തടയാൻ സഹായിക്കും. പൊതുതാത്പര്യമുള്ള കാര്യങ്ങൾ പൊതുജനം മുമ്പാകെ അവതരിപ്പിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും തഗത റോയ് പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP