Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായുധ സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം ത്രിപുര സർക്കാർ പിൻവലിച്ചു; ഇടതു സർക്കാരിന്റെ തീരുമാനം ഇറോം ശർമിളയുടെ മണിപ്പുരിനും പ്രചോദനമാകുമോ?

സായുധ സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം ത്രിപുര സർക്കാർ പിൻവലിച്ചു; ഇടതു സർക്കാരിന്റെ തീരുമാനം ഇറോം ശർമിളയുടെ മണിപ്പുരിനും പ്രചോദനമാകുമോ?

അഗർത്തല: സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം ത്രിപുര സർക്കാർ പിൻവലിച്ചു. 18 വർഷം മുൻപ് നടപ്പാക്കിയ അഫ്‌സ്പ നിയമമാണ് തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാനം മുക്തമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇടതു സർക്കാർ പിൻവലിച്ചത്.

പൊലീസിനും പട്ടാളത്തിനും അമിത അധികാരം നൽകുന്ന നിയമം ത്രിപുരക്ക് പുറമെ മണിപ്പൂർ, മേഘാലയ മിസോറാം, അസം തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും നിലവിലുണ്ട്. മണിപ്പൂരിൽ അഫ്‌സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശർമിളയെന്ന മനുഷ്യാവകാശ പ്രവർത്തക പത്ത് വർഷത്തിലധികമായി നിരാഹാര സമരം നടത്തി വരികയാണ്.

ത്രിപുരയിൽ അഫ്‌സ്പ നിയമം പിൻവലിക്കണമെന്ന് സിപിഎമ്മും ചില ഗോത്രപാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ആംഡ് ഫോഴ്‌സസ് സ്‌പെഷൽ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) പിൻവലിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി മണിക് സർക്കാർ അറിയിച്ചു.

ദേശവിരുദ്ധപ്രവർത്തനം ശക്തമായതിനെ തുടർന്ന് 1997ലാണ് അഫ്‌സ്പ ഏർപ്പെടുത്തിയത്. അത്തരം പ്രവർത്തനങ്ങൾ ഭൂരിഭാഗവും അവസാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 1997 ഫെബ്രുവരി 16നാണ് നിയമം ത്രിപുരയിൽ പ്രാബല്യത്തിൽ വന്നത്. തുടർന്ന് ആറ് മാസം കൂടുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്തി നിയമപ്രാബല്യം നീട്ടിനൽകുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് അവസാനമായി നീട്ടിവച്ചത്. കാലാവധി ഈ മാസം അവസാനിക്കും.

വിശദമായ ചർച്ചകൾക്കു ശേഷമാണ് അഫ്‌സ്പ പിൻവലിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം സമാധാനപൂർണമാണ്. സുരക്ഷാ ഏജൻസികളും അഫ്‌സ്പ പിൻവലിക്കുന്നതിനെ അനുകൂലിച്ചുവെന്നും സർക്കാർ കൂട്ടിച്ചേർത്തു. നിയമത്തിൻ കീഴിൽ വരുന്ന പ്രദേശങ്ങൾ കാലാകാലങ്ങളായി കുറച്ചുകൊണ്ടുവരികയായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 76 പൊലീസ് സ്റ്റേഷനുകളും 36 പൊലീസ് ഔട്ട്‌പോസ്റ്റുകളിൽ അവസാന സമയത്ത് 26 സ്റ്റേഷനുകളുടെയും നാലു സ്റ്റേഷനുകളുടെ പ്രാന്തപ്രദേശത്തുമാണ് നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ത്രിപുരയും വികസിക്കണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP