Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ത്രിപുരയിൽ കമ്യൂണിസ്റ്റ് ഭരണകാലത്ത് പാഠപുസ്തകങ്ങളിൽ 'കയറിപ്പറ്റിയ' ലെനിനേയും സ്റ്റാലിനേയും പടിയിറക്കി ബിപ്‌ളവ് ദേവ് സർക്കാർ; പകരം ഇടംപിടിച്ച് ഗാന്ധിജിയും തിലകും നേതാജിയും; മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ വാർത്താ വിനിമയവും നിലനിന്നിരുന്നുവെന്നും ആവർത്തിച്ച് ത്രിപുര മുഖ്യമന്ത്രി

ത്രിപുരയിൽ കമ്യൂണിസ്റ്റ് ഭരണകാലത്ത് പാഠപുസ്തകങ്ങളിൽ 'കയറിപ്പറ്റിയ' ലെനിനേയും സ്റ്റാലിനേയും പടിയിറക്കി ബിപ്‌ളവ് ദേവ് സർക്കാർ; പകരം ഇടംപിടിച്ച് ഗാന്ധിജിയും തിലകും നേതാജിയും; മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ വാർത്താ വിനിമയവും നിലനിന്നിരുന്നുവെന്നും ആവർത്തിച്ച് ത്രിപുര മുഖ്യമന്ത്രി

അഗർത്തല: 25 വർഷം ത്രിപുരയിൽ സിപിഎം അധികാരത്തിലിരുന്നപ്പോൾ പാഠപുസ്തകങ്ങളിൽ 'കയറിപ്പറ്റിയ' ലെനിനേയും സ്റ്റാലിനേയും പുറത്താക്കി ബിപ്‌ളവ് ദേവിന്റെ ബിജെപി സർക്കാർ. പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കമ്മ്്യൂണിസ്റ്റ് പാർട്ടി ചരിത്രം പുസ്തകങ്ങളിൽ നിന്ന് നീക്കാനും പകരം രാഷ്ട്രപിതാവിനേയും തിലകിനേയും നേതാജിയെയും പറ്റി കുട്ടികളെ പഠിപ്പിക്കാനുമാണ് തീരുമാനം. സംസ്ഥാനത്തെ കുട്ടികൾ ഇനി എൻസിഇആർടി മാതൃകയിലുള്ള പഠനത്തിലേക്ക് നീങ്ങട്ടെയെന്ന നിലപാടാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. ഇതോടെ ദേശീയ തലത്തിൽ പ്രചാരത്തിലുള്ള സിലബസ് തന്നെ ത്രിപുരയിലും നടപ്പാവും.

പിന്നിട്ട കാൽ നൂറ്റാണ്ടുകാലത്ത് വിദ്യാലയങ്ങളിൽ കമ്യൂണിസത്തിന്റെ ചരിത്രം മാത്രമാണു പഠിപ്പിച്ചുകൊണ്ടിരുന്നതെന്നും അതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്നും മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എൻസിഇആർടി മാതൃകയിലുള്ള വിദ്യാഭ്യാസം പൂർണമായി നടപ്പാക്കും. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ചരിത്രം കൂടുതലായി ഉൾപ്പെടുത്തും. ലെനിനെപ്പറ്റിയും സ്റ്റാലിനെപ്പറ്റിയും പഠിക്കുന്നതിനു പകരം മഹാത്മാ ഗാന്ധിയെക്കുറിച്ചും ലോകമാന്യ ഗംഗാധര തിലകിനെക്കുറിച്ചും നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചും മറ്റും കുട്ടികൾക്ക് ഇനി പഠിക്കാനാവും.

കമ്യൂണിസ്റ്റ് ചരിത്രം പഠിക്കുന്നതിനു പകരം അശോക ചക്രവർത്തിയുടെ കഥയും കലിംഗയുദ്ധത്തിലെ അദ്ദേഹത്തിന്റെ വിജയവും ബുദ്ധമതപ്രചാരണത്തിനായുള്ള സ്ഥാനത്യാഗവുമെല്ലാം കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണെന്നു കൂടി ചൂണ്ടിക്കാട്ടിയ ബിപ്‌ളവ് മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ വാർത്താവിനിമയവും നിലനിന്നിരുന്നതായി ആവർത്തിക്കുകയും ചെയ്തു. അതേസമയം, രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നുമുള്ള കഥകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിൽ നിന്നു മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

ഇന്റർനെറ്റെന്നോ ഉപഗ്രഹമെന്നോ ഉള്ള വാക്ക് അന്നു ഉപയോഗിച്ചിട്ടുണ്ടാവില്ല. ഹസ്തിനപുരത്തു നിന്നു നൂറു കണക്കിനു കിലോമീറ്ററുകൾ അകലെയിരുന്നു കുരുക്ഷേത്രയുദ്ധം ധൃതരാഷ്ട്രർക്കു വിശദീകരിച്ചുകൊടുക്കാൻ പിന്നെങ്ങനെയാണു സഞ്ജയനു കഴിയുക? ദൃശ്യങ്ങൾ തത്സമയം കൈമാറാനുള്ള വിദ്യ അന്നുണ്ടായിരുന്നു അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയ്‌ക്കെതിരായ യുദ്ധത്തിൽ പാക്കിസ്ഥാനെയും ചൈനയെയും പിന്തുണച്ചവരാണു തന്നെ കളിയാക്കുന്നതെന്നു ദേബ് കുറ്റപ്പെടുത്തി. താൻ അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ അശോക സ്തംഭമോ ത്രിവർണപതാകയോ ഉണ്ടായിരുന്നില്ല. അവ വാങ്ങിച്ചു വയ്‌ക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP