Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെലങ്കാനയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു; മരണം സ്ഥിരീകരിച്ചത് 58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തൊടുവിൽ; കുട്ടി വീണത് 450 അടി താഴ്ചയുള്ള കുഴൽക്കിണറിൽ

തെലങ്കാനയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു; മരണം സ്ഥിരീകരിച്ചത് 58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തൊടുവിൽ; കുട്ടി വീണത് 450 അടി താഴ്ചയുള്ള കുഴൽക്കിണറിൽ

ഹൈദരാബാദ്: തെലങ്കാനയിൽ കുഴൽക്കിണറ്റിൽ വീണ 16 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. രംഗ റെഡ്ഡി ജില്ലയിലാണ് അപകടം.കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അധികൃതർ കഠിനപ്രയത്‌നം നടത്തിയെങ്കിലും വിജയിച്ചില്ല.58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ ആറിന് അവസാനിപ്പിച്ച ശേഷമാണ് അധികൃതർ കുട്ടി മരിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചത്. കുട്ടിയെ പുറത്തെത്തിക്കാൻ നിരവധി മാർഗങ്ങൾ രക്ഷാപ്രവർത്തകർ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.

ഹൈദരാബാദിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഇക്കറഡ്ഡിഗുഡ എന്ന ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ട് 7.15 ഓടെയാണ് സംഭവം. സഹോദരിക്കൊപ്പം വീടിന് പുറത്തുകളിച്ചുകൊണ്ടിരുന്ന ചിന്നാരി എന്ന പെൺകുട്ടിയാണ് 450 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്.

സംഭവം നടന്ന് അരമണിക്കൂറിനകം പൊലീസും അഗ്‌നിശമനസേനയും രക്ഷാപ്രവർത്തനം തുടങ്ങി.കിണറിന് സമാന്തരമായി വലിയ കുഴിയെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ അടിയിൽ പാറയുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും പെയ്തിരുന്നു.

എന്നാൽ ഇതൊന്നും വകവയ്ക്കാതെ കുരുന്നു ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ കഠിനപ്രയത്‌നം നടത്തുകയായിരുന്നു.കിണറ്റിലേക്ക് ഓക്‌സിജൻ തുടർച്ചയായി പമ്പ് ചെയ്തിരുന്നുവെങ്കിലും ഇതൊന്നും പ്രയോജനം ചെയ്തില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP