Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അരബിന്ദോ ആശ്രമത്തിൽ നിന്ന് ഇറക്കിവിടപ്പെട്ട നാൽപ്പതുകാരി മാനഭംഗത്തിനിരയായി; രണ്ടുപേർ പിടിയിൽ

അരബിന്ദോ ആശ്രമത്തിൽ നിന്ന് ഇറക്കിവിടപ്പെട്ട നാൽപ്പതുകാരി മാനഭംഗത്തിനിരയായി; രണ്ടുപേർ പിടിയിൽ

പോണ്ടിച്ചേരി: അരബിന്ദോ ആശ്രമത്തിൽ നിന്ന് ഇറക്കിവിടപ്പെട്ട നാൽപ്പതുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിലായി. ആശ്രമത്തിൽ നിന്ന ഇറക്കിവിട്ടതിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച അഞ്ചു സഹോദരിമാരിൽ ഒരാളാണ് പീഡനത്തിന് ഇരയായത്.

സംഭവവുമായി ബന്ധപ്പെട്ട് എസ് രാജ (35), കെ വിജയകുമാർ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യക്കു ശ്രമിച്ചവരിൽ ബോധമറ്റു കടൽക്കരയിൽ കിടന്ന നാൽപ്പതുകാരിയെയാണ് ഇവർ മാനഭംഗപ്പെടുത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചതായി സീനിയർ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ആശ്രമഅന്തേവാസികളായ അഞ്ചു സഹോദരികളെ 18ന് പൊലീസ് ഒഴിപ്പിച്ചത് സുപ്രീംകോടതി വിധിയെ തുടർന്നാണ്. അന്നുരാത്രി മാതാപിതാക്കൾക്കൊപ്പം അവർ കടലിൽ ചാടി. മാതാവും രണ്ടു മക്കളും മരണമടഞ്ഞു. പിതാവിനെയും മറ്റു മക്കളെയും കടൽത്തീരത്ത് പലയിടത്ത് ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.

കടലിൽ ചാടിയ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററോളം ദൂരെയാണ് യുവതി തീരത്തടിഞ്ഞത്. അർദ്ധബോധാവസ്ഥയിൽ രണ്ടു പേർ തന്നെ പീഡിപ്പിച്ചതായി ഇവർ പിന്നീട് പരാതി നൽകുകയായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ നിരീക്ഷിച്ചതോടെ രണ്ടു പേർ സംശയാസ്പദമായ സാഹചര്യത്തിൽ നീങ്ങുന്നത് കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP