Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹിന്ദുദേവതയായ കാളിയെ അപമാനിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടെന്ന് ആരോപണം; സംഘപരിവാറിന്റെ ഭീഷണിയെ തുടർന്നു രണ്ടു യുവാക്കൾ മുംബൈയിൽ അറസ്റ്റിൽ

ഹിന്ദുദേവതയായ കാളിയെ അപമാനിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടെന്ന് ആരോപണം; സംഘപരിവാറിന്റെ ഭീഷണിയെ തുടർന്നു രണ്ടു യുവാക്കൾ മുംബൈയിൽ അറസ്റ്റിൽ

മുംബൈ: ഹിന്ദുദേവതയായ കാളിയെ അപമാനിച്ചെന്ന് ആരോപിച്ചു രണ്ടു യുവാക്കളെ മുംബൈയിൽ നിന്ന് ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഘപരിവാറിന്റെ ഭീഷണിയെത്തുടർന്നാണു പൊലീസ് നടപടി.

മുംബൈ അന്റോപ് ഹില്ലിലാണ് സംഭവം. ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ പശ്ചാത്തലത്തിലാണു നടപടി.

കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭോപ്പാലിലെ സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ഭോപ്പാൽ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

കാളിയെ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലിലെ സംഘപരിവാർ പ്രവർത്തകർ മെയ് 10ന് പൊലീസിൽ പരാതി നൽകിയിരുന്നു. നാഡൻ പരിൻഡേ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.
അന്റോപ് ഹില്ലിൽ ബോഡിഗാഡായും ഇലക്ട്രിഷ്യനായും ജോലി ചെയ്യുന്ന യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ മുംബൈയിൽ നിന്നും മധ്യപ്രദേശിലെത്തിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോൾ യുവാക്കൾ.

മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. യുവാക്കളിൽ ഒരാൾ നിർമ്മിച്ച കാളിയുടെ ചിത്രം മറ്റൊരാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP