Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യെമനിൽ നിന്നും രക്ഷപെടുത്തിയവരുമായി രണ്ട് ഇന്ത്യൻ കപ്പൽ കൊച്ചി തുറമുഖത്തെത്തി; യാത്രാരേഖകളില്ലാത്തവരെ എന്തു ചെയ്യണമെന്നതിൽ അനിശ്ചിതത്വം; കപ്പലിലെത്തിയ 75 യെമൻ പൗരന്മാർക്ക് അഭയാർത്ഥി പരിഗണന നൽകും

യെമനിൽ നിന്നും രക്ഷപെടുത്തിയവരുമായി രണ്ട് ഇന്ത്യൻ കപ്പൽ കൊച്ചി തുറമുഖത്തെത്തി; യാത്രാരേഖകളില്ലാത്തവരെ എന്തു ചെയ്യണമെന്നതിൽ അനിശ്ചിതത്വം; കപ്പലിലെത്തിയ 75 യെമൻ പൗരന്മാർക്ക് അഭയാർത്ഥി പരിഗണന നൽകും

കൊച്ചി: യുദ്ധഭൂമിയായ യെമനിൽ നിന്നും ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഭാഗമായി രണ്ട് കപ്പലുകൾ കൊച്ചി തുറമുഖത്തിലെത്തി. ഇന്ത്യക്കാരും ബംഗ്ലാദേശികളും യെമൻ സ്വദേശികളെയും വഹിച്ചുകൊണ്ടാണ് രണ്ട് ഇന്ത്യൻ കപ്പലുകൾ കൊച്ചി തുറമുഖത്തെത്തിയത്. രണ്ട് കപ്പലുകളിലായി 484 പേരുമായാണ് കപ്പൽ കൊച്ചിയിലെത്തിയത്. ഇന്ന് ഉച്ചയോടെയാണ് കപ്പലുകൾ തീരമണഞ്ഞത്. എം.വി കോറൽസ്, എം.വി കവരത്തി എന്നീ കപ്പലുകളാണ് ഉച്ചക്ക് ഒന്നരയോടെ തീരമണഞ്ഞത്.

കോറൽസിൽ 318 ഉം കവരത്തിയിൽ 166 ഉം യാത്രക്കാരുണ്ട്. കോറൽസിലെ 42 പേർ ഇന്ത്യക്കാരും ബാക്കിയുള്ളവർ ബംഗ്ലാദേശുകാരുമാണ്. രണ്ടാമത്തെ കപ്പലിൽ 27 ഇന്ത്യക്കാർക്കു പുറമെ 64 ബംഗ്ലാദേശുകാരും ഇന്ത്യൻ വംശജരായ 75 യമൻകാരുമുണ്ട്. അതേസമയം യുദ്ധമേഖലയിൽ നിന്നും പലായനം ചെയ്യലായതിനാൽ മതിയായ യാത്രാരേഖകളൊന്നും ഇവരുടെ പക്കലില്ല. അതുകൊണ്ട് യാത്രാരേഖകളില്ലാത്തവരെ എന്ത് ചെയ്യണമെന്ന കാര്യത്തിൻ അനിശ്ചിതതത്വം തുടരുന്നുണ്ട്.

ബംഗ്ലാദേശികളടക്കം ബഹുഭൂരിപക്ഷത്തിനും മതിയായ യാത്രാരേഖകളോ പാസ്‌പോർട്ടോ ഇല്ല. ശനിയാഴ്ച താത്കാലിക രേഖകളുണ്ടാക്കിയശേഷം ബംഗ്ലാദേശ് സ്വദേശികളെ രാത്രി പ്രത്യേക ബസിൽ നെടുമ്പാശ്ശേരിയിലെത്തിക്കും. തുടർന്ന് 11 മണിക്ക് ബംഗ്ലാദേശ് സർക്കാർ രണ്ട് പ്രത്യേക വിമാനങ്ങളിലായി ഇവരെ ധാക്കയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യക്കാർക്ക് സൗജന്യ തീവണ്ടി യാത്രാസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, 75 യെമൻ സ്വദേശികളെ ഇന്ത്യയിൽ അഭയാർത്ഥിഖളായി കണക്കാക്കാനാണ് തീരുമാനം. ഇവരെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്.

മുംബൈയിൽ നിന്നു നാവികസേനയുടെ രണ്ടു ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയായിരുന്നു രണ്ട് കപ്പലുകളും നാട്ടിലേക്ക് യാത്ര തിരിച്ചത്. കപ്പലുകളിൽ ഡോക്ടർമാരുമാണ്ടായിരുന്നു. 12നാണ് കപ്പലുകൾ ജിബൂട്ടിയയിൽ നിന്നു കൊച്ചിയിലേക്ക് യാത്രതിരിച്ചത്. കപ്പലിലുള്ള യെമൻകാരിൽ പലരും ഇന്ത്യയിൽ നിന്നു കുടിയേറിയവരാണെന്നാണു കരുതുന്നത്. രക്ഷാദൗത്യത്തിന്റെ ചുമതല വഹിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണു യെമൻകാരെ കപ്പലിൽ കയറ്റിയത്. ഇവരുടെ ബന്ധുക്കൾ ഇപ്പോഴും യെമനിലാണുള്ളത്.

വിമാനമാർഗമുള്ള രക്ഷാദൗത്യം കഴിഞ്ഞ ആഴ്ച ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ശേഷിക്കുന്നവരെ നാല് കപ്പലുകളിലായാണ് മുംബൈയിലേക്കും കൊച്ചിയിലേക്കും എത്തിച്ചത്. കപ്പൽ മാർഗമുള്ള രക്ഷാദൗത്യവും ഇതോടെ അവസാനിച്ചു. ആന്റി പൈറേറ്റ്‌സ് ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്ന ഐഎൻസ് സുമിത്ര എന്ന കപ്പൽ മാത്രമാണ് ഇനി യെമൻ തീരത്ത് തുടരുന്നത്.

അതേസമയം യുദ്ധത്തെതുടർന്ന് ദുരിതത്തിലായ യെമനിലെ പൗരന്മാരെ സഹായിക്കാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ യുഎൻ ആരംഭിച്ചു. യെമനിലെ പൗരന്മാർക്കായി 274 മില്യൺ ഡോളറിന്റെ സഹായ പാക്കേജിന് പണം കണ്ടെത്താനാണ് യുഎൻ ശ്രമം. ഇതിൽ 144 മില്യൻ ഡോളർ ഭക്ഷ്യാവശ്യങ്ങൾക്ക് വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടൽ. യെമനിലെ 22 പ്രവിശ്യകളിൽ 18ലും യുദ്ധം കനത്ത നാശ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ 767 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തി അൻപതിനായിരം ആളുകൾമാറി താമസിക്കേണ്ടി വന്നു. ആയിരകണക്കിന് പേർപലായനം ചെയ്തു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP