Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛത്തീസ്‌ഗഡിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പുർ: പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഛത്തീസ്‌ഗഡിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച ബസ്തറിലാണ് ഏറ്റുമുട്ടൽ നടന്നത്. ദന്തേവാഡ ജില്ലയിലെ നിഹാദി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും നാലു വനിതാ മാവോയിസ്റ്റുകൾ പിടിയിലാകുകയും ചെയ്തു. മാവോയിസ്റ്റുകൾ രക്തസാക്ഷിത്വ ദിനാചരണം നടത്തുമ്പോഴാണു പൊലീസ് സംഘം ആക്രമിച്ചത്. സുക്മ ജില്ലയിൽ പ്രത്യേക ദൗത്യസംഘം നടത്തിയ മറ്റൊരു ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. സുക്മയിലെ ദാബാ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവസ്ഥലത്തു നിന്നു തോക്കുകൾ പൊലീസ് പിടിച്ചെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP