Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴഞ്ചൻ നിയമങ്ങൾ റദ്ദു ചെയ്യാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു; മൂന്ന് മാസത്തിനകം പരിഷ്‌കാരം

പഴഞ്ചൻ നിയമങ്ങൾ റദ്ദു ചെയ്യാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു; മൂന്ന് മാസത്തിനകം പരിഷ്‌കാരം

ന്യൂഡൽഹി: ഭരണത്തിന് തടസമുണ്ടാക്കുന്ന കാലഹരണപ്പെട്ട നിയമങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തി റദ്ദു ചെയ്യാനൊരുങ്ങി മോദി സർക്കാർ. ഇതിനായി രണ്ടംഗ സമിതിയെ നിയോഗിച്ചു. മൂന്നു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള നടപടി. ഇത്തരം നിയമങ്ങൾ എടുത്തു കളയാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

രണ്ടംഗ സമിതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറി ആർ. രാമാനുജന്റെ അദ്ധ്യക്ഷൻ. സമിതിയിലെ രണ്ടാമത്തെ അംഗം നിയമവകുപ്പ് മുൻ സെക്രട്ടറി വി. കെ ഭാസിൻ ആണ്.

കഴിഞ്ഞ പത്തു മുതൽ പതിനഞ്ച് വർഷത്തിനുള്ളിൽ കാലഹരണപ്പെട്ട നിയമങ്ങളാണ് സമിതി പരിശോധിക്കുക. 1998ൽ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ നിയമിച്ച സമിതി 1382 നിയമങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്തിരുന്നു. അവയിൽ 415 എണ്ണം മാത്രമാണ് പക്ഷേ ഇതുവരെ ഉപേക്ഷിച്ചിട്ടുള്ളത്. ഇതിലെ മറ്റ് നിയമങ്ങളും പുതിയ സമിതി പരിശോധിക്കും.  

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP