Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചാൽ കൂട്ടബലാൽസംഗമല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി

രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചാൽ കൂട്ടബലാൽസംഗമല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി

രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചാൽ കൂട്ടമാനഭംഗമായി കാണാനാവില്ലെന്ന കർണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. മലയാളിയും ആഭ്യന്തരമന്ത്രിയുമായ കെ.ജെ.ജോർജാണ് വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളെ മാനഭംഗപ്പെടുത്തിയത് മൂന്നോ നാലോ പേർ ചേർന്നാണെങ്കിൽ മാത്രമെ കൂട്ടമാനഭംഗമായി കാണാൻ സാധിക്കുവെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. ബെംഗളൂരുവിൽ കോൾസെന്റർ ജീവനക്കാരിയെ പീഡിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ ലിഫ്റ്റ് നൽകാമെന്ന പേരിൽ വാഹനത്തിൽ കയറ്റിയാണ് ഡ്രൈവറും സഹായിയും ചേർന്ന് പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം രാത്രി ഒന്നര മണിക്ക് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനെ തുടർന്നാണ് വിവരം പൊലീസ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP