Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെത്രാനെ തട്ടിക്കൊണ്ടു പോയത് വൈദികരുടെ നേതൃത്വത്തിലുള്ള സംഘം; ഇന്ത്യൻ കത്തോലിക്ക സഭയെ നാണക്കേടിലാക്കി ആന്ധ്രയിൽ നിന്ന് ഒരു തട്ടിക്കൊണ്ടുപോകൽ നാടകം

മെത്രാനെ തട്ടിക്കൊണ്ടു പോയത് വൈദികരുടെ നേതൃത്വത്തിലുള്ള സംഘം; ഇന്ത്യൻ കത്തോലിക്ക സഭയെ നാണക്കേടിലാക്കി ആന്ധ്രയിൽ നിന്ന് ഒരു തട്ടിക്കൊണ്ടുപോകൽ നാടകം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്ന് മെത്രാനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു വൈദികരടക്കം 14 പേർ പിടിയിൽ. കൂടപ്പയിലെ മെത്രാൻ പ്രസാദ് ഗല്ലേലയെയാണു സംഘം തട്ടിക്കൊണ്ടുപോയത്.

ഏപ്രിൽ 25നാണു സംഭവം. പ്രസാദ് ഗല്ലേല(54)യെയും ഡ്രൈവറെയുമാണ് ഒരു സംഘം അജ്ഞാതകേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയത്. ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണു സംഭവം.

മെത്രാനെ വിട്ടുകൊടുക്കണമെങ്കിൽ രൂപതയിൽ നിന്ന് 50 ലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദികരായ രാജറെഡ്ഡി (48), മോഹൻ റെഡ്ഡി (45) എന്നിവരുൾപ്പെടെയുള്ളവർ അറസ്റ്റിലായത്.

അധികാരത്തിനും പണത്തിനും വേണ്ടിയാണു തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചതെന്നു കൂടപ്പ ടൗൺ എസ്‌പി നവീൻ ഗുലാത്തി പറഞ്ഞു. മുമ്പു നാലുവട്ടം മെത്രാനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നതായി പ്രതികൾ സമ്മതിച്ചെന്നും പൊലീസ് വെളിപ്പെടുത്തി. ഏപ്രിൽ ആറിനും 15നുമായിരുന്നു വൃഥാവിലായ തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങൾ.

20 ലക്ഷം രൂപ നൽകാമെന്നു മെത്രാൻ സമ്മതിച്ചതിനെത്തുടർന്ന് മെത്രാനെയും ഡ്രൈവറെയും 26നു രാവിലെ ദേശീയപാതയിൽ ഉപേക്ഷിക്കുകയും ചെയ്തു. അതിനിടെ ഇവരുടെ പക്കലുള്ള എടിഎം കാർഡുകളും മറ്റും അക്രമികൾ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. അക്രമത്തിൽ പരിക്കേറ്റ മെത്രാൻ ഇപ്പോൾ ചികിത്സയിലാണ്. പണത്തിനായി മെത്രാനെ തട്ടിക്കൊണ്ടു പോയെന്ന വാർത്തകൾ ശരിയാണെന്നു കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ വക്താവ് ഫാ. ജ്ഞാനപ്രകാശും സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP