Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ പോരാട്ടം തുടരുന്നു. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്‌ഷെ ഇ മുഹമ്മദ് (ജെഇഎം) ഭീകരരെയാണ് വധിച്ചത്. പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്.

പുൽവാമ ജില്ലയിലെ ഹരി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 2001 ലെ പാർലമെന്റ് ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ഭീകര സംഘടനയായ ജെഇഎമ്മിലെ അംഗങ്ങളാണു കൊല്ലപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP