Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ വർഷത്തെ ആവേശം പൊളിഞ്ഞെങ്കിലും വിജയത്തിന്റെ അടയാളങ്ങൾ മാത്രം ബാക്കിയാക്കി മോദി സർക്കാർ ഇന്ന് രണ്ട് വർഷം പൂർത്തിയാക്കുന്നു; യുപിയിൽ കൂറ്റൻ റാലിയോടെ ആഘോഷങ്ങളുടെ തുടക്കം

ആദ്യ വർഷത്തെ ആവേശം പൊളിഞ്ഞെങ്കിലും വിജയത്തിന്റെ അടയാളങ്ങൾ മാത്രം ബാക്കിയാക്കി മോദി സർക്കാർ ഇന്ന് രണ്ട് വർഷം പൂർത്തിയാക്കുന്നു; യുപിയിൽ കൂറ്റൻ റാലിയോടെ ആഘോഷങ്ങളുടെ തുടക്കം

ന്യൂഡൽഹി: വലിയ ആവേശത്തോടെയാണ് മോദി സർക്കാർ ആദ്യ വാർഷികം ആഘോഷിച്ചത്. എന്നാൽ രണ്ടാം വർഷത്തിൽ ഈ ആവേശം കാണുന്നില്ല. എൻ.ഡി.എ. സർക്കാർ അധികാരമേറ്റ് വ്യാഴാഴ്ച രണ്ടുവർഷം പൂർത്തിയാകുകയാണ്. 2014 മെയ് 26നാണ് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു സർക്കാറിന് രണ്ടുവർഷങ്ങൾ. സാമ്പത്തികരംഗത്തും വിദേശനയരംഗത്തും ദുഷ്‌കരമായ ചുറ്റുപാടുകൾ നേരിടേണ്ടിവന്നു. അടുത്തകാലത്ത് രാജ്യം നേരിട്ട കനത്ത വരൾച്ചയും വെല്ലുവിളിയായി. ഇതെല്ലാം സമർത്ഥമായി മറികടന്നുവെന്ന ആത്മവിശ്വാസത്തോടെയാണ് ആഘോഷം.

നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ച് ഇന്ന് യുപിയിലെ സഹറൻപുരിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. രണ്ടാഴ്ച നീളുന്ന പ്രചാരണ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 റാലികളിൽ കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ ഭാരവാഹികളും പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിയിൽ വൻ പ്രചാരണമാണു സംഘടിപ്പിക്കുന്നത്. യുപിയിൽ 32 കേന്ദ്രങ്ങളിലാണു ബിജെപി റാലി നടത്തുന്നത്. നാളെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന റാലിയിൽ കേന്ദ്രമന്ത്രിമാരായ അനന്ത്കുമാറും വി.കെ.സിങ്ങും പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി.ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സർക്കാർ മൂന്നാംവർഷത്തിലേക്ക് കടക്കുന്നത്. അസമിൽ പാർട്ടിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞത് ഭരണനേതൃത്വത്തിന് ആഹഌദം പകർന്നിട്ടുണ്ട്. ഇത് തന്നെയാണ് ആഘോഷങ്ങൾ ശക്തമാക്കാനുള്ള പ്രേരക ഘടകവും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നതിനേയും പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. എന്നാൽ സർക്കാരിന്റെ വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദിയക്ക് അറിയാം. ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് മോദിയുടെ കരുത്ത്. ഇനിയും മോദിക്ക് എതിരെ ദേശീയ നേതാവിനെ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.

ജി.എസ്.ടി. ഉൾപ്പെടെ നിർണായകമായ ഒട്ടേറെ ബില്ലുകൾ പാർലമെന്റിൽ പാസ്സാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. രാജ്യസഭയിൽ എൻ.ഡി.എ.യ്ക്ക് ഭൂരിപക്ഷമില്ലാത്തത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രണ്ടാം വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച ഡൽഹിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ഇന്ത്യാഗേറ്റിൽ മോദിയും മന്ത്രിമാരും സർക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കും. വൈകുന്നേരം അഞ്ചുമുതൽ 10 വരെയാണ് പരിപാടി. ദൂരദർശൻ ഇത് സംപ്രേഷണം ചെയ്യും.

കേന്ദ്രസർക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരിൽനിന്ന് ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കും. സാസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനുൾപ്പെടെയുള്ളവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP