Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു.എസ് പൗരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് പെൻസിൽവാനിയ സ്വദേശിയുടെ മൃതദേഹം  

യു.എസ് പൗരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് പെൻസിൽവാനിയ സ്വദേശിയുടെ മൃതദേഹം   

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. യു.എസ് പൗരനെയാണ് ഡെറാഡൂണിലെ.ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭീംതാലിലെ ഹോട്ടലിലാണ്.പെൻസിൽവാനിയ സ്വദേശി സ്റ്റീഫൻ ഡാനിയലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ വർഷം മേയിലാണ് സ്റ്റീഫൻ സന്ദർശക വീസയിൽ ഇന്ത്യയിലെത്തിയത്.

ഹോട്ടലിൽ മുറിയെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റീഫൻ പുറത്തുവന്നിരുന്നില്ല. ഇതേതുടർന്ന് സംശയംതോന്നി ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സ്റ്റീഫനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.മരിച്ച ദിവസമോ മരണകാരണമോ വ്യക്തമല്ലെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സ്റ്റീഫന്റെ മരണം സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കൻ എംബസിയെ വിവരമറിയിച്ചിട്ടുണ്ട്. മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP