Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാദേശിക ടൂർണമെന്റിൽ നോബോൾ വിളിച്ചതിന് അമ്പയറുടെ സഹോദരിയെ കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ കൊന്നതു വിഷം കൊടുത്ത്

പ്രാദേശിക ടൂർണമെന്റിൽ നോബോൾ വിളിച്ചതിന് അമ്പയറുടെ സഹോദരിയെ കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ കൊന്നതു വിഷം കൊടുത്ത്

അലിഗഡ്: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ നോ ബോൾ വിളിച്ചതിനെ തുടർന്ന് അമ്പയറുടെ സഹോദരിയെ കളിക്കാർ വിഷം കൊടുത്തു കൊന്നു. ഉത്തർപ്രദേശിലാണു സംഭവം.

അമ്പയറായിരുന്ന രാജ്കുമാർ എന്നയാളുടെ സഹോദരിയും സ്‌കൂൾ വിദ്യാർത്ഥിനിയുമായ പൂജയാണ് മരണമടഞ്ഞത്. പ്രശസ്തമായ ജരാരാ പ്രീമിയർ ലീഗ് എന്ന് ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.

മെയ് 14 മുതൽ 30 വരെ നടന്ന ജെപിഎല്ലിൽ 28ന് നടന്ന മത്സരത്തിലാണ് നാടകീയ രംഗങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നടന്നത്. ജരാരാ ക്രിക്കറ്റ് ക്ലബ്ബും ബാരികി ക്രിക്കറ്റ് ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിന്റെ നിർണ്ണായക സമയത്ത് അമ്പയർ രാജ്കുമാർ നോബോൾ വിളിച്ചു. തീരുമാനം തെറ്റാണെന്ന് പറഞ്ഞ് സന്ദീപ് പാൽ എന്ന ഒരു കളിക്കാരൻ രംഗത്ത് വരികയും തീരുമാനം തിരുത്താൻ അമ്പയറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുമാർ ഇത് സമ്മതിച്ചില്ല. തുടർന്ന് ഇതിന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും ചിലപ്പോൾ കുടുംബത്തിലെ ഒരാളെ തന്നെ നഷ്ടമാകുമെന്നും ഭീഷണിപ്പെടുത്തി.

പിറ്റേന്ന് വീട്ടുകാർ കളികാണാൻ പോയ സമയത്ത് സന്ദീപ് പാൽ കുമാറിന്റെ സഹോദരി 15 കാരി പൂജയെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു പോയി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകി. പാലിനെ ദീർഘകാലമായി അറിയാവുന്നതിനാൽ അവർ സംശയിച്ചുമില്ല. കുടിച്ച ഉടൻ പൂജ കുഴഞ്ഞു വീണു. തുടർന്ന് നാലുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പൂജ അവിടെവച്ച് മരിക്കുകയുമായിരുന്നു. ഇപ്പോൾ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വിഷപാനീയം കുടിച്ച മറ്റ് മൂന്ന് പേർ ചികിത്സയിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP