Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിതച്ചെലവു താങ്ങാനായില്ല; ത്രിപുരയിൽ ആദിവാസി കുടുംബം മകളെ വിറ്റു; രണ്ടു വയസുകാരിയെ കച്ചവടം ചെയ്തത് 650 രൂപയ്ക്ക്

ജീവിതച്ചെലവു താങ്ങാനായില്ല; ത്രിപുരയിൽ ആദിവാസി കുടുംബം മകളെ വിറ്റു; രണ്ടു വയസുകാരിയെ കച്ചവടം ചെയ്തത് 650 രൂപയ്ക്ക്

അഗർത്തല: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ത്രിപുരയിൽ നിന്നും മനസ്സാക്ഷിയെ നടുക്കുന്നൊരു സംഭവം. ജീവിത ചെലവുകൾക്ക് പണം കണ്ടെത്താൻ മറ്റ് മാർഗങ്ങൾ കാണാതെ ആദിവാസി ദമ്പതികൾ രണ്ടു വയസ് പ്രായമുള്ള മകളെ വിറ്റതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമമാണ് ഇതു സംബന്ധിച്ച് വാർത്തകൾ നൽകിയത്.

ത്രിപുരയിലെ ദലായി ജില്ലയിലാണ് സംഭവം. ബിപിഎൽ വരുമാനരേഖയിൽ ഉൾപ്പെടുന്ന ദമ്പതികൾക്ക് മകളെ നോക്കാൻ വേറെ നിവൃത്തി ഇല്ലാത്തതിനെത്തുടർന്നാണ് മറ്റൊരാൾക്ക് വിൽക്കാൻ തീരുമാനിച്ചത്. 650 രൂപയ്ക്ക് ആണ് ആദിവാസി കുടുംബം പെൺകുഞ്ഞിനെ വിറ്റത്. ആദിവാസി കുടുംബങ്ങൾ താമസിക്കുന്നത് ത്രിപുരയിലെ ഉൾപ്രദേശങ്ങളിലാണ്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലുംഇല്ലാത്ത പ്രദേശത്തുനിന്ന് നിരവധി പേർ പട്ടിണി മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു.

ഇവർക്ക് യഥാക്രമത്തിലുള്ള പോഷകാഹാരങ്ങളോ മറ്റ് സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ സുദിപ് റോയ് ബർമാൻ ആരോപിച്ചു. സർക്കാർ ഈ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതാണെന്നും, മാദ്ധ്യമങ്ങൾ ഇടപെട്ടതിനാലാണ് പ്രശ്‌നം നാട്ടുകാർ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാനമായ സംഭവങ്ങൾ ഇതിനു മുമ്പും ഇവിടെ നടന്നിട്ടുണ്ട്. ഭക്ഷണം കണ്ടെത്താനാണ് ഇവർ കുഞ്ഞിനെ വിറ്റത്. കടുത്ത ദാരിദ്രത്തെത്തുടർന്നാണ് ഇങ്ങനെയൊരു പ്രവർത്തിക്ക് ദമ്പതികളെ പ്രേരിപ്പിച്ചത്.

ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 18നാണ് രണ്ട് വയസ്സ് പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ഹരിതയും രണ്ടാനച്ഛൻ ചരണും ചേർന്ന് വിറ്റത്. ദലായി ജില്ലയിലെ ഗാർഡചേര പ്രദേശത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആദിവാസി ദമ്പതികൾ കുട്ടിയെ വിറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വർഷം ജൂലൈമാസത്തിൽ ഇതിനു സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്ന് ജനിച്ച ഉടൻ 4,500 രൂപയ്ക്കായിരുന്നു മാതാപിതാക്കൾ കുഞ്ഞിനെ വിറ്റത്. രാജ്യം ഒരു വശത്ത് ഡിജിറ്റലാകുമ്പോൾ മറു വശത്ത് ഇന്നും പട്ടിണിയും ദുരിതവും തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP