Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അധോലോക കുറ്റവാളിയിൽ നിന്നും ഗാന്ധിയൻ ചിന്തകനിലേക്ക് '; കൊലകുറ്റത്തിന് ജയിലിൽ കഴിയുന്ന അരുൺ ഗാവ്‌ലിക്ക് ഗാന്ധിയൻ ചിന്തകളുടെ പരീക്ഷയിൽ ഒന്നാം റാങ്ക്; 160 തടവുകാർ പരീക്ഷയെഴുതിയതിൽ ഗാവ്‌ലിക്ക് 80ൽ 74 മാർക്ക്; ജയിലിൽ കിടക്കുന്നത് 2007ൽ ശിവസേനാ നേതാവിനെ കൊന്ന കേസിൽ

'അധോലോക കുറ്റവാളിയിൽ നിന്നും ഗാന്ധിയൻ ചിന്തകനിലേക്ക് '; കൊലകുറ്റത്തിന് ജയിലിൽ കഴിയുന്ന അരുൺ ഗാവ്‌ലിക്ക് ഗാന്ധിയൻ ചിന്തകളുടെ പരീക്ഷയിൽ ഒന്നാം റാങ്ക്; 160 തടവുകാർ പരീക്ഷയെഴുതിയതിൽ ഗാവ്‌ലിക്ക് 80ൽ 74 മാർക്ക്; ജയിലിൽ കിടക്കുന്നത് 2007ൽ ശിവസേനാ നേതാവിനെ കൊന്ന കേസിൽ

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: തോക്കിന്റെയും രക്തത്തിന്റെയും ലോകത്ത് നിന്നും ഗാന്ധിയൻ ചിന്തകൡലേക്ക് എത്തി നിൽക്കുകയാണ് അധോലോക നായകൻ. അതും പരീക്ഷയിൽ ചോദ്യങ്ങൾക്ക് കിറു കൃത്യം ഉത്തരം നൽകി. അധോലോക കുറ്റവാളി അരുൺ ഗാവ്‌ലിയെക്കുറിച്ച് ജയിലിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഗാന്ധിയൻ ചിന്തകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി അരുൺ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് ഗാവ്‌ലി. സഹയോഗ് ട്രസ്റ്റ്, സർവോദയ ആശ്രമം, മുംബൈ സർവോദയ മണ്ഡൽ എന്നീ സന്നദ്ധ സംഘടനകൾ കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു തടവുകാർക്കുവേണ്ടി ഗാന്ധിയൻ ആശയങ്ങൾ എന്ന വിഷയത്തിൽ പരീക്ഷ നടത്തിയത്. പരീക്ഷയിൽ 80-ൽ 74 മാർക്കാണ് ഗാവ്ലി നേടിയത്. ആകെ 160 തടവുകാർ പരീക്ഷയെഴുതിയിരുന്നു. പരീക്ഷാ ഫലം കഴിഞ്ഞയാഴ്‌ച്ച പ്രസിദ്ധീകരിച്ചിരുന്നു.

പരീക്ഷയെഴുതണമെന്ന് നിർബന്ധമില്ലായിരുന്നെന്നും തടവുകാർ അവരുടെ താൽപര്യ പ്രകാരമാണ് പരീക്ഷയെഴുതിയതെന്നും സഹയോഗ് ട്രസ്റ്റ് അംഗം രവീന്ദ്ര ഭുസാരി പറഞ്ഞു. ഒറ്റവാക്കിൽ ഉത്തരം നൽകേണ്ട 80 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷയ്ക്കു മുമ്പ് ഗാന്ധിജിയുടെ പുസ്തകങ്ങൾ ഇവർക്ക് നൽകിയിരുന്നു. കുറ്റവാളികൾ, വിചാരണത്തടവുകാർ തുടങ്ങിയവരാണ് പരീക്ഷയെഴുതിയത്. ജയിച്ചവർക്ക് സർട്ടിഫിക്കറ്റും ഖാദിയും ലഭിക്കും. 2007-ൽ ശിവസേനാ നേതാവും മുംബൈ നഗരസഭാംഗവുമായിരുന്ന കമലാകർ ജംസന്ദേക്കറെ കൊന്ന കേസിലാണ് ഗാവ്ലി ജയിലിൽക്കഴിയുന്നത്. മുംബൈയിലെ ദാഗ്ഡി ചൗൾ മേഖലയിൽ 'ഡാഡി' എന്നറിയപ്പെടുന്ന ഗാവ്ലി പിന്നീട് അഖില ഭാരതീയ സേന എന്ന പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിലുമിറങ്ങി. കഴിഞ്ഞവർഷം ഗാവ്ലിയുടെ ജീവിതം പറയുന്ന 'ഡാഡി' എന്ന സിനിമ പുറത്തിറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP