Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണം; നായ്ക്കളെ കൊന്ന് ഹീറോ ആകാൻ നോക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യവസായികളെ നയിക്കുന്നത് മാനസിക വൈകൃതമാണെന്നും മേനക ഗാന്ധി

തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണം; നായ്ക്കളെ കൊന്ന് ഹീറോ ആകാൻ നോക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യവസായികളെ നയിക്കുന്നത് മാനസിക വൈകൃതമാണെന്നും മേനക ഗാന്ധി

ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ്ക്കളെ തുടർച്ചയായി കൊല്ലുന്നവർക്കും കൊല്ലാൻ പ്രേരണ നൽകുന്നവർക്കുമെതിരെ കാപ്പ ചുമത്താൻ ഡിജിപി തയാറാവണമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു. നായ്ക്കളെ കൊന്ന് ഹീറോ ആകാൻ നോക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യവസായികളെ നയിക്കുന്നത് മാനസിക വൈകൃതമാണെന്നും മേനക പറഞ്ഞു.

മുഖ്യമന്ത്രിയുമായി സംസാരിച്ചു. അദ്ദേഹം വായ തുറന്നില്ലെങ്കിൽ നായ്ക്കളെ കൊല്ലുന്നതു തുടരും. ഇന്ന് നായ്ക്കളാകും, നാളെ കന്നുകാലികളാകും, പിന്നീടു സ്ത്രീകളും കുട്ടികളുമാകും. ഇവർ യഥാർഥത്തിൽ ക്രിമിനലുകളാണ്. ഞാൻ ശ്രമിക്കുന്നത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനാണ്. പത്തോളം കുറ്റകൃത്യങ്ങളിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന വ്യക്തിയാണു തോക്കെടുക്കാൻ പറയുന്നത്. ചില ബിസിനസുകാരും ഹീറോകളാകാൻ ശ്രമിക്കുന്നു. ജനങ്ങൾക്കു കൂടുതൽ മുറിവേൽക്കുമ്പോൾ സ്വയം ഹീറോകളാകാമെന്ന് ഇവർ കരുതുന്നു.

ഞാൻ ആഗ്രഹിക്കുന്നത് ആർക്കും മുറിവേൽക്കരുതെന്നാണ്. നിയമം തുടർച്ചയായി ലംഘിക്കുന്നവർക്കെതിരെ ഡിജിപി നടപടി എടുക്കണം. എറണാകുളത്തെയും മലപ്പുറത്തെയും ജില്ലാ ഭരണകൂടങ്ങളുടെ മാതൃകയിൽ എല്ലായിടത്തും വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങിയാൽ ഒരു വർഷത്തിനകം പ്രശ്‌നം പരിഹരിക്കപ്പെടും' മേനക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP