Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ച് കഴിഞ്ഞാൽ പൊലീസ് പിടിക്കുമോ? പിടിക്കില്ലെന്ന് പ്രഖ്യാപിച്ച് ബജറ്റ് ഹോട്ടൽ ശൃംഖല; അവിവാഹിത സുഹൃത്തുക്കൾക്ക് ഒരുമിച്ച് താമസിക്കാൻ റൂം നൽകുമെന്ന് ഓയോയുടെ പ്രഖ്യാപനം വിവാദത്തിലേക്ക്

വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ച് കഴിഞ്ഞാൽ പൊലീസ് പിടിക്കുമോ? പിടിക്കില്ലെന്ന് പ്രഖ്യാപിച്ച് ബജറ്റ് ഹോട്ടൽ ശൃംഖല; അവിവാഹിത സുഹൃത്തുക്കൾക്ക് ഒരുമിച്ച് താമസിക്കാൻ റൂം നൽകുമെന്ന് ഓയോയുടെ പ്രഖ്യാപനം വിവാദത്തിലേക്ക്

ബാംഗ്ലൂർ: വിവാഹിതരല്ലാതെ ആണും പെണ്ണും ഒരുമിച്ച് കഴിയുന്നത് പുതിയ വാർത്തയൊന്നുമല്ല. അവിവാഹിത ദമ്പതിമാർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. എന്നാൽ, വിവാഹിതരല്ലാത്ത ആണിനും പെണ്ണിനും ഹോട്ടലിൽ ഒരുമിച്ച് മുറിയെടുക്കാം എന്ന പരസ്യം ഒരുപക്ഷേ ആദ്യമായിരിക്കും. ഹോട്ടൽ ബുക്കിങ് രംഗത്തെ വൻകിട ഓൺലൈൻ സ്ഥാപനമായ ഓയോ റൂംസാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്.

യുവാക്കളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമാണ് ഓയോയുടെ പുതിയ വാഗ്ദാനമെന്നാണ് കണക്കാക്കുന്നത്. അവിവാഹിത ദമ്പതിമാർക്ക് മുറികൾ ലഭിക്കുമെന്നാണ് ചില ഹോട്ടലുകളുടെ പരസ്യത്തിൽ ഓയോ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടുമാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് ഇതാരംഭിച്ചത്.

അൺമാരീഡ് എന്ന് രേഖപ്പെടുത്തിക്കൊണ്ടുതന്നെ ഹോട്ടലിൽ മുറിയെടുക്കാനാകും എന്ന് ഓയോ വ്യക്തമാക്കുന്നു. അവരവരുടെ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മാത്രം മതി. ഓൺലൈനായോ മൊബൈൽ ആപ്പുവഴിയോ മുറി ബുക്ക് ചെയ്യാനാകും.

200 നഗരങ്ങളിലായി 70,000-ത്തോളം മുറികൾ ഓയോ മുഖേന ബുക്ക് ചെയ്യാനാകും. ഇതിൽ 60 ശതമാനത്തോളം ഇപ്പോൾ ഈ സംവിധാനം അനുവദിക്കുന്നുണ്ടെന്നാണ് ഓയോ പറയുന്നത്. ഉപഭോക്താക്കളിൽ ഗണ്യമായ പങ്കും 18-നും 30-നും മധ്യേ പ്രായമുള്ളവരാണ്. അവരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു രീതി ആരംഭിച്ചതെന്നും ഓയോ പറയുന്നു.

ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഇത്തരമൊരു സംവിധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നതായി ഓയോ റൂംസിന്റെ ചീഫ് ഗ്രോത്ത് ഓഫീസർ കവിക്രുത്ത് പറയുന്നു. എന്നാൽ അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ രീതിയെന്ന വിമർശനവും മറുഭാഗത്ത് ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP