Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നാവ് ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി; എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യാത്തത് എന്ത്‌കൊണ്ട്; സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും കോടതിയുടെ വിമർശനം

ഉന്നാവ് ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി; എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യാത്തത് എന്ത്‌കൊണ്ട്; സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും കോടതിയുടെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

അലഹബാദ്: ഉന്നാവ് ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന് വ്യക്തമാക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് കോടതി വിമർശിച്ചു. താൻ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ സ്വദേശിയായ 16കാരി പരാതി നൽകിയിട്ടും പൊലീസും സർക്കാരും നടപടി സ്വീകരിച്ചിരുന്നില്ല.

കേസിൽ അന്വേഷണം പൂർത്തിയാക്കി അറസ്റ്റ് നടത്തുന്നതിന് കൂടുതൽ സമയം വേണമെന്ന് അഡ്വക്കേറ്റ് ജനറൽ രാഘവേന്ദ്ര സിങ് കോടതിയിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. എംഎൽഎയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാൻ ജസ്റ്റിസുമാരായ ഡി.ബി ഭോസലേ, രാഘവേന്ദ്ര സിങ് എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

കേസിൽ കുൽദീപ് സിങ് സെൻഗറിന്റെ സഹോദരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ടെന്നും നിയമപ്രകാരം മാത്രമാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞു. എന്നാൽ എംഎൽഎയുടെ അറസ്റ്റ് സംബന്ധിച്ച് കോടതി തുടർന്നും ചോദ്യമുന്നയിച്ചപ്പോഴാണ് അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഇനി അറസ്റ്റ് നടത്താനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ബലാത്സംഗ കേസും ഇരയുടെ പിതാവിന്റെ മരണവും സംബന്ധിച്ച കേസുകളിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് കൂടുതൽ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ഗോപാൽ സ്വരൂപ് കോടതിയിൽ പറഞ്ഞു. എന്നാൽ, പൊലീസ് ഇങ്ങനെയൊരു സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ ഇത്തരം അക്രമങ്ങൾക്ക് ഇരകളാകുന്നവർ മറ്റാരെയാണ് സമീപിക്കുകയെന്ന് കോടതി ചോദിച്ചു. കുറ്റാരോപിതരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മെഡിക്കൽ ഓഫീസർമാർക്കെതിരെയും പൊലീസുകാർക്കെതിരെയുമെല്ലാം പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ താൻ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ സ്വദേശിയായ 16കാരിയാണ് പരാതി നൽകിയത്. ഒമ്പത് മാസത്തോളമായി തനിക്ക് എവിടെനിന്നും നീതി ലഭിച്ചില്ലെന്നും പെൺകുട്ടി പറയുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെൺകുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പൊലീസ്‌ക സ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് സർക്കാർ ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഈ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP