Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉന്നാവോ പീഡനം; പീഡനത്തിനിരയായ പതിനാറുകാരിയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരെ അറസ്റ്റ് ചെയ്തു; സംസ്ഥാന പൊലീസ് ഉഴപ്പിയ കേസ് അന്വേഷിക്കുന്നത് സിബിഐ

ഉന്നാവോ പീഡനം; പീഡനത്തിനിരയായ പതിനാറുകാരിയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരെ അറസ്റ്റ് ചെയ്തു; സംസ്ഥാന പൊലീസ് ഉഴപ്പിയ കേസ് അന്വേഷിക്കുന്നത് സിബിഐ

ലക്നൗ: ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎ പീഡനത്തിനിരയാക്കിയ പതിനാറുകാരിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് സബ് ഇൻസ്പ്ക്ടർമാരെ സിബിഐ അറസ്റ്റ് ചെയ്തു. വിരം പുറത്തറിയാതിരിക്കാനും കേസൊതുക്കാനും എംഎൽഎയെ സഹായിച്ച പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായത്.

ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഉന്നാവോ ജില്ലയിലെ മാഖി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനാറുകാരിയെ ബിജെപി എംഎൽഎ പീഡിപ്പിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 13 നാണ് ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ ആയ കുൽദീപ് സിങ് സെൻഗാറിനെ സിബിഐ അറസ്റ്റ് ചെയ്തത്.

പൊലീസ് അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്നും എംഎൽഎ യെ സഹായിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാതിയെത്തുടർന്നാണ് യു.പി സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറിയത്.ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ എംഎൽഎ യുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സംഭവം പുറത്തുപറഞ്ഞാൽ കുടുംബത്തെയൊന്നാകെ നശിപ്പിക്കുമെന്ന് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം ഒന്നും പുറത്ത്പറയാതെ വീട്ടിൽ തന്നെ കഴിഞ്ഞ പെൺകുട്ടിയെ ആറ് ദിവസത്തിന് ശേഷം എംഎൽഎയുടെ മൂന്ന് അനുയായികൾ വീണ്ടും തട്ടിക്കൊണ്ടുപോയി.

പിന്നീട് എട്ട് ദിവസം തുടർച്ചയായി എസ്‌യുവി വാഹനത്തിൽ മൂന്ന് പേർ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകാനായി പെൺകുട്ടി എത്തിയപ്പോൾ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥർ തയ്യാറായില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് എംഎൽഎ കുൽദീപ് സിങ് സെൻഗാർ, ശശി സിങ് എന്നിവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.നിലവിൽ ഉത്തർപ്രദേശിലെ സീതാപുർ ജയിലാണ് ബിജെപി എംഎൽഎ. പെൺകുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്കിയ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് സിബിഐ പ്രധാനമായുംറിപ്പോർട്ട്തയ്യാറാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP