Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിൽ പീഡനപരമ്പര തുടരുന്നു; ഇത്തവണ മുപ്പത്തിയഞ്ച്കാരി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയത് പിതാവും സുഹൃത്തുക്കളും ചേർന്ന്; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ പീഡനപരമ്പര തുടരുന്നു; ഇത്തവണ മുപ്പത്തിയഞ്ച്കാരി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയത് പിതാവും സുഹൃത്തുക്കളും ചേർന്ന്; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നോ: ഉത്തർപ്രദേശിൽ യുവതിയെ പിതാവും സുഹൃത്തുക്കളും ചേർന്നു കൂട്ടമാനഭംഗപ്പെടുത്തി. ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. 35 വയസുകാരിയെ പിതാവ് സുഹൃത്തുകൾക്ക് കാഴ്ചവച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.

ഏപ്രിൽ 15ന് വൈകുന്നേരം കംലപുർ മേഖലയിൽ നടന്ന മേളയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ പിതാവ് നിർബന്ധിച്ച് സുഹൃത്തായ മാൻ സിംഗിനൊപ്പം പറഞ്ഞയച്ചു. യുവതിയെ ബൈക്കിൽ കയറ്റി മറ്റൊരു സുഹൃത്തായ മീരജിന്റെ വീട്ടിലെത്തിച്ച ശേഷം പിതാവും സുഹൃത്തുകളും ചേർന്നു പീഡിപ്പിക്കുകയായിരുന്നു. 18 മണിക്കൂറിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 16 വർഷം മുന്പ് വിവാഹിതയായ യുവതി കഴിഞ്ഞ രണ്ടുവർഷമായി ഭർത്താവുമായി പിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP