Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപിയിൽ നിന്നും വീണ്ടും ബലാത്സംഗ വാർത്ത; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് തോക്കിൻ മുനയിൽ നിർത്തി

യുപിയിൽ നിന്നും വീണ്ടും ബലാത്സംഗ വാർത്ത; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് തോക്കിൻ മുനയിൽ നിർത്തി

ബദായൂൻ: ഉത്തർപ്രദേശിൽ നിന്നും വീണ്ടും നാടിനെ ഞെട്ടിച്ചുകൊണ്ട് ബലാത്സംഗ വാർത്ത. ഉത്തർപ്രദേശിലെ ബദായൂനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമായി തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. ബദായൂനിലെ ജരീഫ് നഗറിൽ നിന്നുള്ള അഞ്ചംഗ സംഘമാണ് തോക്കുചൂണ്ടി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ പെൺകുട്ടികളെ അവശനിലയിൽ കണ്ടത്തെി. ഇവരെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യപരിശോധനക്ക് വിധേയരാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികളിൽ രണ്ടുപേർ സഹോദരങ്ങളാണ്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് സൂപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു.

ബദായൂനിൽ 2014 മെയിൽ 14,15 ഉം പ്രായമുള്ള സഹോദരിമാരെ മാനഭംഗപ്പെടുത്തി കെട്ടിതൂക്കിയിരുന്നു. കേസിൽ നടന്ന സിബിഐ അന്വേഷണത്തിനൊടുവിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്താണെന്നാണ് കണ്ടത്തെിയത്.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP