Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാധനാലയങ്ങൾക്കു സമീപം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ്; വരാണസിയിലും മഥുരയിലും ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യം നല്കരുത്; വീഴ്ച വരുത്തിയാൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

ആരാധനാലയങ്ങൾക്കു സമീപം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ്; വരാണസിയിലും മഥുരയിലും ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യം നല്കരുത്; വീഴ്ച വരുത്തിയാൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

ലക്‌നൗ: ആരാധനാലയങ്ങൾക്കു സമീപം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനം എടുത്ത് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. പ്രധാനപ്പെട്ട ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കി.

എക്‌സൈസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് യോഗി ആദിത്യനാഥ് ഈ നിർദ്ദേശം നല്കിയത്. ആരാധനാലയങ്ങൾക്ക് സമീപം പൂർണമായും മദ്യം നിരോധിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ദേശീയപാതയ്ക്ക് സമീപത്തു നിന്നും നീക്കം ചെയ്യാനുള്ളത് 8544 മദ്യശാലകൾ ആണ്. സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും ആശുപത്രികൾക്കും സമീപത്തുനിന്നും കൃത്യമായ അകലത്തിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ മാത്രം തുറന്നാൽ മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, കൃഷ്ണന്റെ ജന്മസ്ഥലമായ മഥുര, അലഹബാദിലെ ത്രിവേണി സംഗമം എന്നിവിടങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യം പൂർണമായി നിരോധിക്കണമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP